Sat Nov 07, 2026 11:04 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ ഇളവുകളുമായി ക്രോമയുടെ ഓണം ഓഫറുകള്‍.

Web Desk August 28, 2025

സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവി എന്നിവയിലും മികച്ച ഡീലുകൾ

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്‌നി ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ആവേശകരമായ ഓണം ഓഫറുകള്‍ക്ക് തുടക്കമിട്ടു. ഓണം ഓഫറുകൾ 2025 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 തിരുവോണ നാള്‍ വരെ നീണ്ടുനിൽക്കും. ഓണം ഓഫറുകള്‍ ക്രോമ സ്റ്റോറുകള്‍ക്ക് പുറമേ croma.com-ൽ ഓൺലൈനായും ലഭ്യമാണ്.

വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ഉത്പന്ന വിഭാഗങ്ങളിലും ആവേശകരമായ ഡീലുകളാണ് ക്രോമ ലഭ്യമാക്കുന്നത്. ഏറ്റവും പുതിയ ലാർജ് സ്‌ക്രീൻ ടിവികൾ, കിച്ചണ്‍ അപ്ലയൻസുകള്‍,ഓഡിയോ ഉത്പന്നങ്ങള്‍ എന്നിവയിലും ഓണം ഓഫറുകളുടെ ഭാഗമായുള്ള കിഴിവുകൾ ലഭിക്കും.

ഓണം ഓഫറുകളുടെ ഭാഗമായി ടെലിവിഷനുകള്‍ക്ക് 35 ശതമാനം വരെയും എയർ കണ്ടീഷണർകള്‍ക്കും കുക്ക് വെയറുകള്‍ക്കും 30 ശതമാനം വരെയും ഹെഡ്ഫോണ്‍-ഇയർഫോണുകള്‍ക്ക് 40 ശതമാനം വരെയും ഇളവ് ലഭിക്കും. സ്‍മാർട്ട് ഫോണുകള്‍ക്ക് 10 ശതമാനം വരെയാണ് ഇളവ്. വാഷിങ് മെഷീൻ,റഫ്രിജറേറ്ററുകള്‍ എന്നിവയ്ക്ക് 25 ശതമാനം വരെയാണ് ഇളവ്.

ഉത്സവകാല ഷോപ്പിംഗ് കൂടുതൽ പ്രതിഫലദായകമാക്കുന്നതിന്, ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങളിൽ ആകർഷകമായ എക്സ്ചേഞ്ച് ബോണസുകൾ, മുൻനിര ബാങ്ക് പങ്കാളികളുമായി ചേർന്ന് തൽക്ഷണ സേവിംഗ്‌സ്,സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകൾ എന്നിവയും ക്രോമ ഒരുക്കിയിട്ടുണ്ട്.