Fri Aug 07, 2026 3:51 pm
FLASH
X

സ്‌കൂട്ടർ മോഷണം: യുവാവ് പിടിയിൽ

HOME / Kerala August 24, 2025

തിരുവനന്തപുരം: വീടിന് മുന്നിൽ പാർക്ക്‌ ചെയ്തിരുന്ന ഹോണ്ട ഡിയോ സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ തമ്പാന്നൂർ പോലീസ് പിടികൂടി കുടപ്പനാകുന്ന് മേരിഗിരി സ്വദേശി മണക്കാട് ബലവാൻ നഗർ BNRA -59 ൽ വാടകയ്ക്ക് താമസിക്കുന്ന അഭിഷിക്ത് -18 ആണ് പിടിയിൽ ആയത്കഴിഞ്ഞ ദിവസമാണ് തൈക്കാട് ശാന്തി കാവടത്തിനു സമീപം താമസിക്കുന്ന സ്‌കൂട്ടർ ഉടമ പോലീസിൽ പരാതി നൽകിയത് CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അഭിഷിക്ത് ഉൾപ്പെട്ട മൂന്നoഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നു കണ്ടെത്തി പ്രതിക്കൊപ്പം കവർച്ചയ്ക്ക് ഉണ്ടായിരുന്ന അനന്ദു വിനെ കഴക്കൂട്ടത്തു ഒരു കേസുമായി ബന്ധപ്പെട്ടു പോലീസ് പിടികൂടിയിരുന്നു മൂന്നാമൻ 17 വയസു കാരൻ ആണ്. മോഷണ വണ്ടി നമ്പർ പ്ലേറ്റ് മാറ്റി പ്രതികൾ ഉപയോഗിച്ച് വരികയായിരുന്നു.. തമ്പാനൂർ സി. ഐ ജിജുകുമാർ, എസ് ഐ ബിനു മോഹൻ, എസ് സി പിഓ മാരായ ജയനാരായണൻ, ഷിബു, ശ്രീരാഗ്, സിപിഒ എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടകൂടിയത് അഭിഷിക്ത് നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു 17 കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി