തിരുവനന്തപുരം: വെള്ളയമ്പലം ജംഗ്ഷന് സമീപ൦ 700എംഎം പൈപ്പ്‌ലൈനിലുള്ളിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച 19 .08 .2025 രാത്രി 7 .00 മണി മുതൽ ബുധനാഴ്‌ച 20 .08 .2025 രാത്രി 10 മണി വരെ ശാസ്തമംഗലം, പൈപ്പിന്മൂട്, വെള്ളയമ്പലത്തിനും ശാസ്തമംഗലത്തിനും ഇരുഭാഗത്തും, വഴുതക്കാട്, തൈക്കാട്, മേട്ടുക്കട, വലിയശാല, കൊച്ചാർറോഡ്, ജഗതി എന്നീ സ്ഥലങ്ങളിൽ പൂർണമായും, ജവഹർ നഗർ, നന്ദൻകോട് ഭാഗികമായും കുന്നുകുഴി, വഞ്ചിയൂർ വാർഡുകളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും. മാന്യ ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിച്ച് കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



