Fri Nov 13, 2026 2:25 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

തഴവ ഹോമിയോ ആശുപത്രി കെട്ടിടം തിലാസ്ഥാപനം സി ആര്‍ മഹേഷ് എംഎൽഎ നിർവഹിച്ചു

HOME / Kerala July 28, 2025

കരുനാഗപ്പള്ളി.സിആർ മഹേഷ്‌ എം എൽ എ യുടെ b ആസ്തിവികസനഫണ്ടിൽ നിന്നും അനുവദിച്ച 42.5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന തഴവ ഹോമിയോ ആശുപത്രി യുടെ ശിലസ്ഥാപനം സി ആർ മഹേഷ്‌ എം എൽ എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സദാശിവൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശൈലജ,സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ അഡ്വ.ആർ അമ്പിളിക്കുട്ടൻ,മിനി മണികണ്ഠൻ,മെമ്പർ മാരായ പ്രദീപ്കുമാർ,എം മുകേഷ്,മോഹനൻപിള്ള,സുശീലാമ്മ,പ്രശാന്തി,സന്ധ്യ,സുമേഷ്,ഡോ.രശ്മി,ഡോ.നീമ
തഴവബിജു,ഡാനിയേൽ,ജോർജ് കുട്ടി എന്നിവർ സംസാരിച്ചു ഏറെ വർഷങ്ങളായി അസൗകര്യങ്ങൾഉള്ള കെട്ടിടത്തിലാണ് ഹോമിയോ ആശുപത്രി പ്രവർത്തിച്ചു വന്നിരുന്നത്.ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപെടുത്തിയാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.ചികിത്സക്കായി എത്തുന്നവർക്ക് ഇരിപ്പിടം,മെഡിക്കൽ ഓഫീസർ ക്കുള്ള കോൺസൽട്ടിങ് റൂം,ഫർമസി റൂം,സ്റ്റോർ റൂം എന്നിവ ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളോടുകൂടിയ കെട്ടിടം ആണ് നിർമ്മിക്കുന്നത്.തഴവ കൃഷി ഭവൻ കെട്ടിട നിർമാണത്തിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 45ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിട നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.