നെയ്യാറ്റിൻകര : അമരവിള ചെക്ക് പോസ്റ്റിൽ 1.9 04 gm ഹാഷിഷ് ഓയിലും, 1.779 gm മെത്താ ഫിറ്റമിനും പിടികൂടി.ഇന്നലെ രാവിലെ ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന. ആഡംബര ബസ്സിൽ യാത്ര ചെയ്തിരുന്ന യുവാവിൽ നിന്നാണ് അമരവിള ചെക്ക് പോസ്റ്റിലെ എക്സൈസ് ജീവനക്കാർ പരിശോധനയ്ക്കിടെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു വർക്കല സ്വദേശി അൽ അമീൻ 31കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാന്റി ന്റെ പോക്കറ്റിൽ ആയിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ പിടികൂടിയത്. അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ രാജേഷ് കുമാർ , പ്രിവന്റി ഓഫീസർ സുധീഷ് , സിവിൽ എക്സൈസ് ഓഫീസർ അമൽ തുടങ്ങിയവർ പരിശോധിച്ച് നേതൃത്വം നൽകി.
അടുത്തകാലത്തായി ആഡംബര ബസുകളിൽ ഹാഷിഷ് ഓയിൽ , മെത്രാ ഫിറ്റമിൻ , എംഡി എം എ തുടങ്ങിയ മയക്കുമരുന്നു കടത്തുകൾ കൂടി വരികയാണ് . നെയ്യാറ്റിൻകര അമരവിള ചെക്ക് പോസ്റ്റിൽ കർശന പരിശോധന ഉള്ളത് കാരണം കളിയിക്ക വിളയിൽ നിന്ന് തിരിഞ്ഞു കഴക്കൂട്ടം ബൈപ്പാസ് വഴി ആഡംബരവാഹനങ്ങൾ കടന്നുപോവുകയാണ് . ഇവിടെ പരിശോധന കുറവായതുകൊണ്ട് സ്വകാര്യ ആഡംബര വാഹനങ്ങൾ ഇപ്പോൾ അമരവിള ചെക്ക്പോസ്റ്റിൽ എത്താതെ ബൈപ്പാസ് വഴി കടന്നു പോവുകയാണ് .



