കൂത്താട്ടുകുളം:സമുന്നത സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായവി എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ സിപിഐഎം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് സർവ്വകക്ഷി മൗനറാലിയും അനുശോചന യോഗവും നടന്നു.സിപിഐ എം ഏരിയാ സെക്രട്ടറി പി.ബി രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ സണ്ണികുര്യാക്കോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.എം ജെ ജേക്കബ്, കെ ചന്ദ്രശേഖരൻ, പി സി ജോസ്, വിജയ ശിവൻ,സി എൻ പ്രഭ കുമാർ,ഒ എൻ വിജയൻ ,ബിനീഷ് തുളസീദാസ് ,എം എം അശോകൻ, റെജി ജോൺ, സുനിൽ ഇടപ്പാലക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, പിറവം, മണീട്, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ എന്നിവിടങ്ങളിൽ അനുശോചന റാലികളും യോഗങ്ങളും നടന്നു.



