Fri Nov 13, 2026 2:46 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

അടിമാലി തുമ്പിപ്പാറ നിവാസികളെ ദുരിതത്തിലാക്കി പ്രദേശത്ത് തമ്പടിച്ച് കാട്ടാനക്കൂട്ടം

HOME / Kerala July 21, 2025

അടിമാലി:  കാട്ടാനകൾ സ്ഥിരസാന്നിധ്യമായതോടെ അടിമാലി തുമ്പിപ്പാറ ഉന്നതിയിൽ ആളുകൾ ദുരിതത്തിലായി. കാട്ടുകൊമ്പന്മാരടക്കം പ്രദേശത്ത് തമ്പടിച്ച് കൃഷിയിടങ്ങളിൽ വിലസുന്നതാണ് ഭീഷണിയാകുന്നത്. രാപകൽ വ്യത്യാസമില്ലാതെ കാട്ടാനകൾ കൃഷിയിടങ്ങളിലും സമീപത്തെ ഏലത്തോട്ടങ്ങളിലും തമ്പടിച്ചിരിക്കുന്ന സ്ഥിതിയുണ്ട്. പ്രദേശത്തെ ഏലത്തോട്ടങ്ങളിൽ ആളുകൾ ജോലിക്കിറങ്ങുന്നത് പോലും ഭയപ്പാടോടെയാണ്.

തുരത്താൻ ശ്രമിച്ചിട്ടും കാട്ടാനകൾ ജനവാസമേഖലയിൽനിന്നും പിൻവാങ്ങാൻ തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഏലത്തോട്ടത്തിൽ തമ്പടിക്കുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുകയും ആളുകളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സ്ഥിതിയിലുമാണ്. പതിനഞ്ചോളം കാട്ടാനകൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിൽ കാലിനു പരിക്കേറ്റ ആന വ്യാപകമായി കൃഷി നശിപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു. ഏലം ഉൾപ്പെടെയുള്ള കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്.ആനയെ തുരത്താൻ വനംവകുപ്പധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം