Fri Aug 07, 2026 11:21 pm
FLASH
X

കാലത്തിനൊപ്പം, പുതുവഴികൾ തുറന്ന്, മലനാട് വികസന സമിതി

HOME / Kerala July 19, 2025

പാണത്തൂർ: കാസർഗോഡ്, ദക്ഷിണ കന്നഡ, കൂർഗ് ജില്ലകളിൽ കൂടി കടന്ന് പോകുന്ന ഒരു ഗ്രാമീണ റോഡ്, അന്തർസംസ്ഥാന വാണിജ്യ ഇടനാഴിയാകാൻ വഴിയൊരുക്കി, കാസർഗോഡ് ജില്ലയുടെ വികസന സാധ്യതകളുടെ പുതുവാതായനങ്ങൾ തുറക്കാൻ ദിശാസൂചകങ്ങളായ, ദീർഘവീക്ഷണവും, പരിപാടികളുമായി, ജനകീയ പിന്തുണയോടെ മലനാട് വികസന സമിതി. കേരള – കർണ്ണാടക സംസ്ഥാനങ്ങളുടെ പ്രധാന എൻട്രി പോയന്റായ പാണത്തൂർ,കരിക്കെ ,ബാഗമണ്ഡല വഴി 89 കിലോമീറ്ററും, പാണത്തൂർ, കല്ലപ്പള്ളി, ബഡ്ഡഡുക്ക സുള്ള്യ വഴി 72 കിലോമീറ്ററും സഞ്ചരിച്ചാൽ മാത്രം മടിക്കേരി എത്തുന്ന നിലവിലുള്ള യാത്ര സൗകര്യം പഴങ്കഥ ആയി മാറും,

കാലത്തിനൊപ്പം പുതിയ വഴി തുറക്കാൻ മലനാട് വികസന സമിതി മുന്നോട്ട് വെക്കുന്ന പാണത്തൂർ – കല്ലപ്പള്ളി – ബഡ്ഡഡുക്ക – പെരാജെ അന്തർസംസ്ഥാന ഇടനാഴി, കേന്ദ്ര – സംസ്ഥാന ഗവൺമെൻ്റുകളുടെ സഹായത്തോടെ CRF (Central Road Fund) ൽ ഉൾപ്പെടുത്തി, ആധുനിക ശാസ്ത്ര സാങ്കേതിക സാധ്യതകളുടെ സഹായത്തോടെ, നവീകരിച്ച് പുനർനിർമ്മാണം നടത്തി അഭിവൃദ്ധിപ്പെടുത്തിയാൽ , മടിക്കേരിയിലേക്കുള്ള, പാണത്തൂർ വഴിയുള്ള യാത്രാദൂരം 16 കിലോമീറ്റർ കുറയും.


ഈ അന്തർസംസ്ഥാന ഇടനാഴി ഭാവിയിൽ,കേരള – കർണ്ണാടക സംസ്ഥാനങ്ങളുടെ, വാണിജ്യ, വ്യവസായ, വിദ്യാഭ്യാസ, ടൂറിസം, തീർത്ഥാടന ഇടനാഴിയായി അതിവേഗം വികസിക്കും. ഇത് പുതിയ കാലത്തിൻ്റെ വികസന നേട്ടങ്ങൾ അന്യമായ, മലയോര ഗ്രാമങ്ങളിൽ, സംരംഭകത്വ ശേഷി, സാമ്പത്തിക ശേഷി, വിദ്യാഭ്യാസ അഭിവൃദ്ധി, ആശയവിനിമയ ശേഷി, സാംസ്കാരിക പുരോഗതി തുടങ്ങിയ നിരവധി രംഗങ്ങളിൽ ശേഷി വർദ്ധനവ് ഉണ്ടാകും. ഇത് നാടിൻ്റെ സാമൂഹിക സാമ്പത്തിക, സാംസ്കാരിക പരിസരത്ത് വൻ കുതിപ്പ് ഉണ്ടാക്കും.


ഈ സാഹചര്യത്തിൽ ഇന്ന് ജൂലൈ 18 ന് കമ്മാഡി,കൂർനഡുക്ക വച്ച് നടന്ന, മലനാട് വികസന സമിതി വിളിച്ച് ചേർത്ത കൂടിയാലോചന യോഗത്തിൽ, പങ്കെടുത്ത, കല്ലപ്പള്ളി ,ബഡ്ഡഡുക്ക,ആലട്ടി,കൂർനഡുക്ക, മേഖലയിലെ ബഹുജനങ്ങൾ ഒന്നായി, പാണത്തൂർ – കല്ലപ്പള്ളി – പെരാജെ റോഡ് കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതിയുമായിമുന്നോട്ട് പോകാൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ആഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 10.30 മണിക്ക് ബഡ്ഡഡുക്ക സൊസൈറ്റി ഹാളിൽ, ആലട്ടി,പെരാജെ, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, എംഎൽഎ മാർ, ദക്ഷിണ കന്നഡ എംപി, കാസർഗോഡ് എം പി എന്നിവരെ ക്ഷണിച്ച് വലിയ ജനകീയ കൺവെൻഷൻ വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. ബഡ്ഡഡുക്ക,പെരാജെ റോഡിൽ ,കമ്മാഡി കൂർനഡുക്കയിൽ ആറ് പതിറ്റാണ്ട് കാലപ്പഴക്കമുണ്ടായിരുന്ന പൈപ്പ് കൾവർട്ട് അതിശക്തമായ കാലവർഷത്തിൽ തകർന്നു പോയി . നിലവിൽ ബഡ്ഡഡുക്ക,കൂർനഡുക്ക മേഖലയും,പെരാജെ മേഖലയും ഗതാഗതയോഗ്യമല്ലാതായി മാറി. സ്കൂൾ ബസുകൾ പോലും നിന്ന് പോയിരിക്കുകയാണ്. ഇത് ഈ അവികസിത ഗ്രാമീണ മേഖലയെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്.

കൂർനഡുക്ക പാലം പുനർനിമ്മിക്കുന്നതിനായി സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ,ഇതിനായി, എംപി, എംഎൽഎ ഏന്നിവരെ കണ്ട് ആവശ്യമായ, വേഗത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടു വാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ശാന്താ റാം ഭട്ട് അധ്യക്ഷത വഹിച്ചു.ജയപ്രകാശ് പി പി സ്വാഗതം പറഞ്ഞു.മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട് ഉദ്ഘാടനം ചെയ്തു. പദ്ധതി രൂപരേഖ മലനാട് വികസന സമിതി കൺവീനർ ബാബു കദളിമറ്റം അവതരിപ്പിച്ചു. യോഗത്തെ അഭിസംബോധന ചെയ്ത് , മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബി അനിൽ കുമാർ, ട്രഷറർ അജി ജോസഫ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ കെ യു കൃഷ്ണകുമാർ, അബു താഹിർ, ജോർജ് പി വി, ജയപ്രകാശ് പി പി,ഭുവനേഷ് കെ സി, രാജേഷ് പി എ, വിനയകുമാർ ഗുരുഗന്ജ,വിശ്വനാഥ്, എന്നിവർ സംസാരിച്ചു.രവി ഭട്ട് യോഗത്തിന് നന്ദി പറഞ്ഞു