Fri Aug 07, 2026 11:22 pm
FLASH
X

പി.ഡി.പി. പഞ്ചായത്ത് കമ്മിറ്റി ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.

HOME / Kerala July 14, 2025

കോതമംഗലം : ലഹരിക്കെതിരെ ജനകീയ ജാഗ്രത എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 മുതല്‍ ഒരുമാസക്കാലം പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ കാംപയിനിന്റെ ഭാഗമായി ഇന്നലെ പഞ്ചായത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ചെറുവട്ടൂര്‍ കുരുംബിനാംപാറയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സി.എം.കോയ റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായത്തിന് പതാക കൈമാറി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് റാലി നെല്ലിക്കുഴി കവലയില്‍ സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ , ജില്ല വൈസ്പ്രസിഡന്റ് ഷെമീര്‍ കല്ലായി , നിയോജകമണ്ഡലം സെക്രട്ടറി ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് സെക്രട്ടറി അഷറഫ് ബാവ, റ്റി.എം.അലി, ഷിഹാബ് കുരുംബിനാംപാറ , റമിന്‍സ് മുഹമ്മദ്, മൈക്കിള്‍ കോട്ടപ്പടി, ഷാജി ഊരംകുഴി , കെ.എം.സൈഫുദ്ദീന്‍ , കുഞ്ഞുമുഹമ്മദ് കാനാക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.