ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സേവന ദാതാവും അവാർഡ് ജേതാവും ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരവുമുള്ള സൗത്ത് സ്റ്റാർ റെയിലിന്റെ ഭാഗമായ ടൂർ ടൈംസ് ഇന്ത്യൻ റെയിൽവേയുടെ ഓണം സ്പെഷ്യൽ എ സി ടൂറിസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 28-ന് ആരംഭിക്കുന്ന കോറമാണ്ടൽ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്കു താഴ്വര, സുന്ദർബൻസ്, കൊൽക്കത്ത, ഭുവനേശ്വർ, ബോറ ഗുഹകൾ, വിശാഖപട്ടണം, കൊണാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ സുന്ദർബൻസിലാണ് രാത്രി താമസം. കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ബുക്കിംഗ് ആരംഭിച്ചു.

അറിയിപ്പുകൾക്കായുള്ള പിഎ സിസ്റ്റംസ് ഓൺബോർഡ്, കോച്ച് സെക്യൂരിറ്റിയും ടൂർ മാനേജർമാരും, യാത്രാ ഇൻഷൂറൻസ്, ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദർശനവും വാഹനസൗകര്യങ്ങളും, അൺലിമിറ്റഡ് ദക്ഷിണേന്ത്യൻ ഭക്ഷണം എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങളോടെയാണ് ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ യാത്ര തിരിക്കുന്നത്. യാത്രക്കാർക്ക് എൽടിസി/എൽഎഫ്സി സൗകര്യവും ലഭിക്കും.
ഇന്ത്യൻ റെയിൽവേയുടെ 33 % സബ്സിഡിയോടെയാണ് ഈ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. വിനോദസഞ്ചാര മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ ‘ട്രയൽ ബ്ലെയ്സേഴ്സ് ഓഫ് തമിഴ്നാട്’ അവാർഡ് നേടിയ സൗത്ത് സ്റ്റാർ റെയിൽ – ടൂർ ടൈംസ് ഇതിനകം 2,28,630 കിലോമീറ്ററിലധികം സഞ്ചരിച്ച 41 യാത്രകളിലൂടെ 20,475 തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും സേവനം നൽകി.
സ്ലീപ്പർ ക്ലാസിന് 26,700 രൂപയിൽ ആരംഭിക്കുന്ന പാക്കേജ് തേർഡ് എസി ജനതയ്ക്ക് 29,800 രൂപ, തേർഡ് എസിക്ക് 36,700 രൂപ, സെക്കൻഡ് എസിക്ക് 44,600 രൂപ, ഫസ്റ്റ് എസിക്ക് 50,400 രൂപ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്. www.tourtimes.in വഴി ബുക്കിങ് നടത്തുകയോ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 7305 85 85 85 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം



