വെള്ളറട : ദേശീയ വാഹന പണിമുടക്കിനോട നുബന്ധിച്ച് വെള്ളറട ജംഗ്ഷനില്‍ റോഡ് കയ്യേറി കസേരകള്‍ നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നാമ മാത്രമായിട്ടുള്ള ആള്‍ക്കാരാണ് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തത്. എന്നാല്‍ റോഡില്‍ കസേര നിര്‍ത്തിയത് ഇരു ചക്ര വാഹനങ്ങള്‍ക്കടക്കം തടസ്സങ്ങള്‍ നേരിട്ടു. സര്‍ക്കാരിന്റെ പല പ്രോഗ്രാമുകളിലും ഇതുപോലെ റോഡ് കയ്യേറിയുള്ള സ്‌റ്റേജ് നിര്‍മ്മാണം നടത്തിയതിനെതിരെ കോടതിയും, പോലീസും കേസുകള്‍ എടുത്തിട്ടുണ്ട്. അതുപോലെ ഇന്നലെ വെള്ളറടയില്‍ റോഡില്‍ കസേര നിരത്തി മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച സമര അനുകൂലികള്‍ക്കെതിരെ പോലീസും, സര്‍ക്കാരും നടപടി സ്വീകരിക്കണമെന്ന് പാറശ്ശാല മുന്‍ എം.എല്‍.എ. എ.റ്റി. ജോര്‍ജും കെ.പി.സി.സി. സെക്രട്ടറി ഡോ.ആര്‍. വത്സലനും ആവശ്യപ്പെട്ടു.ചിത്രം.റോഡില്‍ കസേര നിര്‍ത്തിയത് ഇരു ചക്ര വാഹനങ്ങള്‍ക്കടക്കം തടസ്സങ്ങള്‍ നേരിട്ടപ്പോള്‍.



