Fri Nov 13, 2026 3:28 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ലഹരിവിരുദ്ധ കൂട്ടായ്മയും സാംസ്കാരിക സദസ്സും

HOME / Kerala July 3, 2025

നെയ്യാറ്റിന്‍കര : വിദ്യാഭ്യാസവും വിവേകവും വിദ്യാര്‍ഥികളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമെന്ന്  ആര്യാവര്‍ത്ത് ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഷൈജു ഡേവിഡ് ആല്‍ഫി അഭിപ്രായപ്പെട്ടു.പുതുതലമുറ അടക്കമുള്ള പൊതുസമൂഹത്തെ ആപത്കരമായ വിധത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ലഹരിക്കെതിരെ നെയ്യാറ്റിന്‍കര അസോസിയേഷന്‍ ഫോര്‍ റൂറല്‍ ഡവലപ്പ്മെന്‍റ് (നാര്‍ഡ്)  രൂപം നല്‍കിയ `രക്ഷ`യുടെ ലഹരിവിരുദ്ധ ക്യാന്പയിനും നാര്‍ഡിന്‍റെ പ്രതിമാസ സാംസ്കാരിക സദസ്സും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കര ഡോ. ജി.ആര്‍ പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ നാര്‍ഡ് ചെയര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍ അധ്യക്ഷനായിരുന്നു. നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍ യു.കെ ലാല്‍കൃഷ്ണ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷംനാ ബീഗം സന്ദേശം നല്‍കി. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. അജിത, നഗരസഭ കൗണ്‍സിലര്‍ എസ്. സുമ, നാര്‍ഡ് രക്ഷാധികാരി മാന്പഴക്കര രാജശേഖരന്‍നായര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ജി.ആര്‍ അനില്‍, അയണിത്തോട്ടം കൃഷ്ണന്‍നായര്‍, മുന്‍ കൗണ്‍സിലര്‍ സുമകുമാരി, നാര്‍ഡ് കോര്‍ഡിനേറ്റര്‍ ടി.കെ തുഷാര എന്നിവര്‍ സംബന്ധിച്ചു. എല്‍എല്‍ബി റാങ്ക് ജേതാവ് പൂജയെ അനുമോദിച്ചു. ചികിത്സാസഹായ വിതരണം ചെയ്തു.