Sat Aug 08, 2026 4:35 am
FLASH
X

പൊതുജനസമക്ഷം കരാറുകാരോട് ഉറപ്പ് തേടി മുഖ്യമന്ത്രി, കയ്യടിച്ച് സദസ്സ്

HOME / Kerala June 29, 2025

കണ്ണൂർ: പിണറായി പൊലീസ് സ്റ്റേഷൻ ശിലാസ്ഥാപനത്തിനിടെ വേദിയിൽ വെച്ചുതന്നെ നിർമാണം പൂർത്തിയാക്കുന്നതിൽ കരാറുകാരുടെ ഉറപ്പ് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധിയോടാണ് മുഖ്യമന്ത്രി വേദിയിൽ വെച്ചുതന്നെ ഉറപ്പ് തേടിയത്. ഡിസംബറോടെ പണി പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ ആ വാക്ക് മാറേണ്ട എന്നുവെച്ചിട്ടാണ് നിങ്ങളുടെ മുൻപിൽവെച്ച് ഉറപ്പ് വാങ്ങിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ കയ്യടിയും ചിരികളുമാണ് സദസിൽ ഈ നിമിഷം ഉയർന്നത്.