Sat Aug 08, 2026 4:34 am
FLASH
X

കള്ളിമൂട് ജംഗ്ഷനില്‍ പുതുതായി സ്ഥാപിച്ച ഹൈമാക്‌സ് ലൈറ്റിനെ തകര്‍ത്ത നിലയില്‍

HOME / Kerala June 29, 2025

വെള്ളറട : വെള്ളറട പഞ്ചായത്തിലെ കള്ളിമൂട് വാര്‍ഡില്‍ കള്ളിമൂട് ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാക്‌സ് ലൈറ്റിനെ അജ്ഞാത വാഹനമിടിച്ച് തകര്‍ത്ത നിലയില്‍. വാഹനം ഏത് വാഹനമാണ് ഹൈമാക്‌സ് ലൈറ്റിനെ തകര്‍ത്തതെന്ന് ഒരു രൂപവുമില്ല. ഹൈമാക്‌സ് ലൈറ്റ് നിലം പൊത്താറായ അവസ്ഥയിലാണ്. ഹൈമാക്‌സ് ലൈറ്റ് ആരുടെയെങ്കിലും പുറത്തുകൂടിയോ, വാഹനത്തിനു പുറത്തുകൂടിയോ പതിച്ചാല്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക. എത്രയും വേഗം ഹൈമാക്‌സ് ലൈറ്റ് തകര്‍ത്ത  അജ്ഞാത സംഘത്തെ കണ്ടെത്തണമെന്നും ഹൈമാക്‌സ് ലൈറ്റിനെ ഉപയോഗപ്രദമായ രീതിയില്‍ പുന:സ്ഥാപിച്ച്  അതിനെ ഉപയോഗപ്രദമാക്കി  ജനങ്ങള്‍ക്കും പ്രദേശത്ത് വെളിച്ചം ലഭിക്കാന്‍ വേണ്ട ക്രമീകരണ ഒരുക്കണമെന്നും   വാര്‍ഡ് മെമ്പര്‍ കൂതാളി ഷാജി ആവശ്യപ്പെട്ടു.ചിത്രം.കള്ളിമൂട് ജംഗ്ഷനില്‍ പുതുതായി സ്ഥാപിച്ച ഹൈമാക്‌സ് ലൈറ്റിനെ തകര്‍ത്ത നിലയില്‍.