Sat Aug 08, 2026 4:35 am
FLASH
X

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി; പുറത്തേക്കൊഴുക്കുന്നത് 250 ഘനയടി വെള്ളം

HOME / Kerala June 29, 2025

ഇടുക്കി:  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ശനിയാഴ്ച രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ 11.52- ഓടെ ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.അണക്കെട്ടിന്‍റെ നിലവിലെ റൂൾ കർവ് പ്രകാരം തമിഴ്നാടിന് സംഭരിക്കാൻ കഴിയുക 136 അടി വെള്ളമാണ്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.