Sat Aug 08, 2026 5:55 am
FLASH
X

ബൈക്കും കാറും കുട്ടിയിടിച്ചു ബൈക്ക്  യാ ത്രികനു  ദാരുണ അന്ത്യം 

HOME / Kerala June 28, 2025

കഴക്കൂട്ടം; ബൈക്കും കാറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ ഉണ്ടായിരുന്ന യുവാവ്  മരിച്ചു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനു പരുക്ക്. മുരുക്കും പുഴ മുണ്ടയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ നിസ്സാറിൻ്റെയും സബീനയുടെയും മകൻ അജ്മൽ (22) ആണ് മരിച്ചത്. സുഹൃത്തും സമീപ വാസിയുമായ സൂരജ് (21) ന് പരുക്ക്. ഇന്നലെ രാത്രി 12.30 ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനു സമീപം എലിവേറ്റഡ് ഹൈവേയുടെ അടിപാതയിൽ വെച്ചാണ് അപകടം. ബൈക്കു യാത്രികർ കഴക്കൂട്ടത്തു നിന്നും കണിയാപുരം ഭാഗത്തേക്കു പോകുമ്പോൾ മുൻപിൽ വന്ന കാർ മേനംകുളം റോഡിലേയ്ക്കു വെട്ടിതിരിച്ചു. നിയന്ത്രണം വിട്ട് ബൈക്ക് കാറിൽ ഇടിച്ചു. റോഡിൽ തെറിച്ചു വീണ് തലയ്ക്ക് സാരമായ പരുക്കേറ്റ അജ്മലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചു. സൂരജ് ചികിത്സയിലാണ്. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു വരുകയായിരുന്നു അജ്മൽ