Fri Nov 13, 2026 3:51 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

പത്തോളം അമ്മമാർക്ക്  ആദരമേകി കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി 

HOME / Kerala June 24, 2025

പെരുമ്പാവൂർ: എഴുപതു വയസ്സു കഴിഞ്ഞ അമ്മമാർക്കായി കൂവപ്പടിയിലെ ആധ്യാത്മികസത്സംഗ കൂട്ടായ്മയായ സാന്ദ്രാനന്ദം സത്സംഗസമിതി ഞായറാഴ്ച സംഘടിപ്പിച്ച ‘സുവാർധകം’ ചടങ്ങ്  സാർത്ഥകമായി. ‘വാർധക്യം ദ്വിതീയം ബാല്യം ശോഭനം ഭൂയാത്’ എന്ന ആപ്തവാക്യവും ചിന്താധാരയും പങ്കുവച്ചുകൊണ്ട് പ്രായംചെന്ന അമ്മമാരെ ചടങ്ങിൽ പൊന്നാടയണിയിച്ചാദരിച്ചു. പത്തോളം അമ്മമാർക്ക് സ്നേഹോപഹാരങ്ങളും മെമെന്റോയും നൽകി. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടവരാണ് എല്ലാ മനുഷ്യരും.

ഇന്ന് യുവത്വത്തിന്റെ പ്രസരിപ്പിൽ നീണ്ടുനിവർന്നു നടക്കുന്നവരും, നാളെ മുതുകു വളഞ്ഞ വാർധക്യത്തിന്റെ നൊമ്പരങ്ങൾ പേറേണ്ടവരാണ് എന്നത് ഒരു യഥാർത്ഥ്യമാണെന്നും ജീവിതത്തിലെ ഇരുളും വെളിച്ചവും കണ്ടും കൊണ്ടുമറിഞ്ഞ് സുഖങ്ങളും പ്രാരബ്ധങ്ങളും അനുഭവിച്ച് പ്രായമേറിക്കഴിയുമ്പോൾ വീണ്ടും മക്കളുടെയും ഉറ്റവരുടെയും സ്നേഹപരിഗണകളില്ലാതെ ജീവിയ്ക്കാൻ സാധിയ്ക്കാത്ത അവസ്ഥയിലേയ്ക്ക് മനുഷ്യൻ മടങ്ങുന്ന കാലമാണ് വാർദ്ധക്യമെന്നും ചടങ്ങിൽ സംസാരിച്ച സമിതി സെക്രട്ടറി ഓമന ഗോപിനാഥ് പറഞ്ഞു. സമിതിയുടെ പ്രവർത്തനം ഒരു ദശാബ്ദം പിന്നിടുന്ന വേളയിലാണ് പ്രായമായവർക്ക്  ആദരമേകിയത്. സമിതി പ്രസിഡന്റ് ലീല പി. കർത്താ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരു, നാദാപുരം ബാലാമണിയമ്മ വിശിഷ്ടാതിഥിയായിരുന്നു. ഇന്ദിര നായർ, സരസ്വതി നായർ, ചന്ദ്രിക കരുണാകരൻ പിള്ള, കെ. സുഭാഷിണിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.