Tue Sep 22, 2026 11:05 pm
FLASH
X

മാർ ബേസിൽ സ്കൂളിൽ വായനദിനം

HOME / Kerala June 19, 2025

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനം സമുചിതമായി ആഘോഷിച്ചു. മാർ ബേസിലെ പൂർവ്വ വിദ്യാർത്ഥികളായ എഴുത്തുകാരെ ആദരിച്ചു കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ മാനേജർ  ബാബു  കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലത്തെ പ്രമുഖ സാംസ്കാരിക നായകനും ബഹുമുഖ പ്രതിഭയുമായ പ്രൊഫ. ബേബി എം വർഗീസ് വായനദിന സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു . മാർ ബേസിലിനെന്നും അഭിമാനമായി വിവിധ മേഖലകളിൽ വ്യാപരിക്കുന്ന സ്വന്തം  എഴുത്തുകാരായ  കെ പി കുര്യാക്കോസ് ,  കെ പി ബാബു ,ഡോ. ജേക്കബ് ഇട്ടൂപ്പ് , വിജയകുമാർ കളരിക്കൽ,  രാജൻ സൈനുദ്ദീൻ ,  റാബി അബ്ദുൽ ഖാദർ ,  അഞ്ജന പ്രദീപ് എന്നിവരുടെ അക്ഷര വഴികൾക്ക് ആദരം സമർപ്പിച്ചു. പ്രധാന അദ്ധ്യാപിക ബിന്ദു വർഗീസ് സ്വാഗതം അർപ്പിച്ചു. പ്രിൻസിപ്പൽ റവ. ഫാ. പൗലോസ് പി ഒ , മാതൃസംഗമം ചെയർപേഴ്സൺ ഗായനി കെ എസ് , ഷാമി ചെറിയാൻ എന്നിവർ സംസാരിച്ചു. വായനദിന ക്വിസ് ,പുസ്തക പ്രദർശനം , പോസ്റ്റർ രചന  , പ്രസംഗം , കയ്യക്ഷരം , പഴഞ്ചൊല്ല്  , ആസ്വാദനക്കുറിപ്പ് എന്നിങ്ങനെ വിവിധ ഇനങ്ങളിൽ  കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്റ്റാഫിനും മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.