Tue Sep 22, 2026 11:04 pm
FLASH
X

നിലമ്പൂരിൽ എട്ട് ശതമാനം പോളിങ്, കൂട്ടിന് മഴയും; തമ്മിൽ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ആശംസിച്ച് സ്ഥാനാർത്ഥികൾ

HOME / Kerala June 19, 2025

നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ എട്ട് ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർത്ഥികളുള്ളത്, പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്ഥാനാർത്ഥികൾ. സിപിഎം സ്ഥാനാർത്ഥി എം സ്വരാജും കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തുമാണ് നിലമ്പൂർ മണ്ഡലത്തിലെ വീട്ടികുത്ത് ബൂത്തിൽ വച്ച് കണ്ടപ്പോൾ കെട്ടിപ്പിടിച്ചത്.