Wed Feb 11, 2026 7:36 am
FLASH
X
booked.net

‘ഓ മാരാ’ മണിരത്നം കമൽ ഹാസൻ ചിത്രം തഗ് ലൈഫിലെ ലിറിക്ക് വീഡിയോ എത്തി

Entertainment / Tamil May 28, 2025

സിനിമാ പ്രേക്ഷകര്‍ ഏറെ ആകാം ക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍- മണിരത്നം ചിത്രമാണ് തഗ്ലൈ ലൈഫ്. 37 വര്‍ഷങ്ങള്‍ക്കു ശേഷംകമല്‍ ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. സിമ്പു അവതരിപ്പിക്കുന്ന കഥാപാത്ര ത്തിന്റേതാണ് ഗാനം. ‘ഓ മാരാ’ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത്എ ആര്‍ റഹ്‌മാന്‍ ആണ്. തമിഴ്റാപ്പറായ പാല്‍ ഡബ്ബയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍5 ന് തിയേറ്ററുകളിലേക്കെത്തും. എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഒന്‍പത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. തൃഷ, അഭിരാമി, നാസര്‍തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്റെ മദ്രാസ്ടാക്കീസും ഉദയനിധി സ്റ്റാലിന്റെറെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമചിത്രം ആയിരിക്കും തഗ് ലൈഫ്