Wed Feb 11, 2026 7:52 am
FLASH
X
booked.net

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കെ ടി ജി എ കൊല്ലം ജില്ലാ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ വനിതാ ശിശു വികസന വകുപ്പ്, കേരള സംസ്ഥാന ശിശുക്ഷേമ സമിതി കൊല്ലം മണലിൽ ശിശു പരിപാലന കേന്ദ്രത്തിൽ “മാതൃ സ്പർശം ” 2025 സംഘടിപ്പിച്ചു

Business May 14, 2025

കെ ടി ജി എ കൊല്ലം ജില്ലാ വനിതാ വിംഗ് പ്രസിഡന്റ്‌ ജസീതാ. എസ് അധ്യക്ഷത വഹിച്ച ചടങ്ങ്
കൊല്ലം ജില്ലാ പ്രസിഡന്റ്‌ നിസാർ എം കെ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ജനറൽ സെക്രട്ടറി മഞ്ജു സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റും, ജില്ലാ ജനറൽ സെക്രട്ടറിയുമായ ആർ നിസാമുദിൻ പാത്തൂസ് മുഖ്യ പ്രഭാഷണം നടത്തി. ശിശു ഭവനിലെ കുഞ്ഞുങ്ങൾക്ക് വനിതാ വിംഗ് ഭാരവാഹികൾ സ്വരൂപിച്ച കുഞ്ഞുടുപ്പുകൾ, ചോറ്റ് പാത്രം, ഡയപ്പർ, മധുര പലഹാരം, എന്നിവ ശിശു ക്ഷേമ സമിതി മാനേജർ രേഷ്മക്ക് കൈമാറി, കൂടാതെ കുഞ്ഞുങ്ങൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ തുകയും നൽകുകയുണ്ടായി. മുൻ ബാലവകാശ കമ്മീഷണർ സി ജെ ആന്റണി, ജില്ലാ ശിശു ക്ഷേമ സമിതി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷൈൻ ദേവ് എന്നിവർ ചേർന്ന് കേക്ക് കട്ട്‌ ചെയ്ത് വനിതാ വിങ്ങിന്റെ പ്രോഗ്രാമിൽ സന്തോഷം പങ്ക് വച്ചു സംസാരിച്ചു.കെ ടി ജി എ കൊല്ലം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ ഷാജി ന്യൂ കേരള, ജയകുമാർ കൊട്ടാരം, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഡ്രീംസ്‌ രവീന്ദ്രൻ നായർ,ജില്ലാ മീഡിയ കോർഡിനേറ്റർ മിയ ഷിബു റാവുത്തർ,ടൗൺ മേഖലാ പ്രസിഡന്റ്‌ എം ആർ നവാസ്, ടൗൺ മേഖലാ ട്രഷറർ ബിനോജ് ബി 2 ക്ലോതിങ്, യൂത്ത് വിംഗ് അംഗം നിഷാദ് വാട്ട്‌ യു വാണ്ട്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. വനിതാ വിംഗ് അംഗങ്ങളായ റീജാ ബിനു, സജീല, റീജാ മാഹിൻ, ഷാഹിദ, മുനവർ ബീഗം, റംല എന്നിവർ പങ്കെടുത്ത ചടങ്ങിൽ വനിതാ വിംഗ് ട്രഷറർ അനീസ ജെ നന്ദി പറഞ്ഞു. ചടങ്ങിനോടൊപ്പം രാജ്യാന്തര നഴ്സസ് ദിനത്തിന്റെ ഭാഗമായി ശിശു ഭവനിലെ നഴ്സ് രശ്മിയെ വനിതാ വിംഗ് പ്രസിഡന്റ്‌ ജസീതാ. എസ് പൊന്നാട അണിയിച്ച് ആദരിച്ചു.മാതൃ സ്പർശം പ്രോഗ്രാമിൽ കെ ടി ജി എ കൊല്ലം ജില്ലാ ഭാരവാഹികളും, വനിതാ വിങ് ഭാരവാഹികളും പങ്കെടുത്തു