Sat Sep 19, 2026 10:34 pm
FLASH
X

ജനറൽ ടിക്കറ്റുമായി ട്രെയിനുകളുടെ റിസർവ്ഡ് കോച്ചുകളിൽ കയറുന്നവർ ശ്രദ്ധിക്കുക

Kerala / Web Desk June 20, 2024

ടിക്കറ്റ് ഇല്ലാതെ ജനറൽ കോച്ചിലും, ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിലും യാത്ര ചെയ്യുന്നവരെ പിടികൂടാൻ മാത്രമായി RPF, TTE, TTI എന്നിവർ അടങ്ങുന്ന 3 പ്രത്യേക സ്‌ക്വാഡുകൾ പാലക്കാട്‌ ഡിവിഷനിൽ രൂപീകരിച്ചു

യഥാർത്ഥ ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുന്നത് കണ്ടാൽ ഇന്ത്യൻ റെയിൽവേ നിയമം sec.137, 145(b), 144 എന്നീ വകുപ്പുകൾ ചാർത്തി കേസ് എടുക്കുന്നതാണ്മുൻകാലത്തെ പോലെ യഥാർത്ഥ ടിക്കറ്റ് ഇല്ലാതെ യുള്ള റിസേർവ്ഡ് കോച്ചിൽ ഉള്ള യാത്രക്ക് പിഴ അടച്ച് തടിയൂരാൻ ഈ സ്‌ക്വാഡിന്റെ പിടിയിൽ പെട്ടാൽ പറ്റില്ല. പിഴ കൂടാതെ മൂന്ന് മാസം മുതൽ ഒരു വർഷം വരെ ജയിൽ വാസവും ലഭിക്കും

പാലക്കാട്‌ ജംഗ്ഷൻ മുതൽ മംഗലാപുരം സെൻട്രൽ/ജംഗ്ഷൻ വരെ യുള്ള എല്ലാ ട്രെയിനു കളിലെയും റിസർവേഷൻ കോച്ചിൽ പ്രത്യേകിച്ച് നേത്രാവതി, മംഗള, MAS/ MAQ മെയിൽ, മലബാർ, മാവേലി, യശ്വന്ത്‌പുരം, 16347/48, സാന്ത്രാഗച്ചി, മറ്റ് വാര/ ദ്വിവാര ട്രെയിനുകളിലും ഈ സ്‌ക്വാഡ് പരിശോധനക്കെത്തും