വെള്ളറട: തെക്കന്‍ കേരളത്തിന്റെ സാമൂഹികസാംസ്കാരികആത്മീക ജീവകാരുണ്യ നവോത്ഥാനത്തിന് ശക്തമായ നേതൃത്വം നല്കിയ ദൈവദാസന് ഫാ. മുതിയാവിള അദേതാത്തൂസിന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നു.സമന്വയ വിഷന്റെ ബാനറില്‍ നെറ്റ് വര്‍ക്ക് മീഡിയയാണ് ചിത്രീ ഒരുക്കുന്നത്.തെക്കന്‍ കുരിശുമല സംഗമ വേദിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ ക്രിയേറ്റിവ് ഹെഡ് മോണ്‍. ഡോ. വിന്‍സെന്റ് കെ.പീറ്റര്‍ ഭദ്രദീപം തെളിച്ച് പൂജാകര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംവിധായകന് വി.വി. വില്ഫ്രട്ട് അധ്യക്ഷത വഹിച്ചു.
വി.വി.വില്ഫ്രട്ട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വല്യച്ചന്.ചടങ്ങില്‍ ഫാ.ജോസഫ് അനില്‍, ഫാ. അരുണ്‍ പി. ജിത്ത് .ഫാ.സെബാസ്റ്റ്യന്‍ മൈക്കിള്‍ . ഫാ. അരുണ്‍ കുമാര്‍ . ഫാ.സ്റ്റാന്‍ലി രാജ്, ബി.ജി. ആര്. ഗ്രൂപ്പ് ചെയര്മാന് മുതിയാ വിള ഷാജി, സിസ്റ്റര്‍ നിധി ജീസസ്, സിസ്റ്റര്‍ സില്‍വിസ്റ്റര്‍ ചലച്ചിത്ര രംഗത്തെ പ്രമുഖരും , സാമൂഹ്യ സാംസ്കാരിക രംഗത്തെ നായകരും യോഗത്തില്‍ പങ്കെടുത്തു. ജയന്തി സ്വാഗതവും പ്രജിത്ത് കൃതഞ്ജതയും പറഞ്ഞു.തുടര്‍ന്ന് വല്യച്ചന് ഫാ.അദേതാത്തൂസിന്റെ ജീവചരിത്രവും വേദിയില്‍ അവതരിപ്പിച്ചു. സമന്വയ വിഷന്‍ ഒരുക്കിയ ആദ്യ ചിത്രം അരയനും അമരക്കാരനും അടുത്ത മാസം കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്നേഹവിരുന്നും നടന്നു.

