Wed Jul 22, 2026 5:46 pm
FLASH
X
booked.net

ഓണം ഹിറ്റടിക്കാന്‍ നിവിന്‍; ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment July 18, 2026

ഓണം ഹിറ്റടിക്കാന്‍ നിവിന്‍ പോളി ഒരു റോം-കോം ചിത്രവുമായി തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 21ന് ചിത്രം തീയേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് തീയതിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മമിത ബൈജുവാണ് ചിത്രത്തില്‍ നിവിന്റെ നായിക. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ വരുന്ന ഓണത്തിനാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിയാണ് അണിയിച്ചൊരുക്കുന്നത്. കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ബാനറായ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്.