Fri Nov 13, 2026 12:02 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

അയ്യപ്പശരണ മന്ത്രത്തിൻ്റെ മഹത്ത്വവുമായി  മകരപ്പൊന്ന്

Entertainment July 10, 2026

വൃശ്ചിക പുലരി തെളിഞ്ഞുവല്ലോ… വ്രതമനസ്സിൽ അയ്യപ്പനുണർന്നുവല്ലോ അനിൽ ശ്രീരാഗം രചനയും കലാസംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച് സംവിധാനം ചെയ്ത അയ്യപ്പ ഭക്തി ഗാനമാണ് ‘മകരപ്പൊന്ന്’. തിരുവനന്തപുരം നെടുമങ്ങാടിന്റെ മനോഹരമായ ലൊക്കേഷനുകളിലാണ് “മകരപ്പൊന്ന്” ചിത്രീകരിച്ചിരിക്കുന്നത്. ചെല്ലഞ്ചിയാറാണ് ഗാനത്തിൽ പമ്പാ നദിയാകുന്നത്. കളർ ഫിലിംസ് & ഫ്രെയിംസ് ഇന്റർനാഷണലിൻ്റെ ബാനറിൽ നിർമ്മിച്ച മകരപ്പൊന്നിൽ അയ്യപ്പനായി അഭിനയിക്കുന്നത് മുഹമ്മദ് ഇർഫാനാണ് അയ്യപ്പന്റെ ബാല്യം മണികണ്ഠസ്വാമിയായി ബാലതാരം തൃദേവ് അഭിനയിച്ചിരിക്കുന്നു. ഒപ്പം ജൽസു ചന്ദ്രൻ, ആഷോ സമം, രതീഷ് വേലുമണി, ഗിരീശൻ ചാക്ക, പ്രേംകുമാർ ആലപ്പുഴ, സിന്ധു പേയാട് തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. ഗാനത്തിൽ പന്തളം കൊട്ടാരവും മണി കണ്ഠസ്വാമി പുലിപ്പാൽ തേടി പോകുന്ന കഥയും പറഞ്ഞുപോകുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ കലാ സംവിധായകൻ കൂടിയായ അനിൽ ശ്രീരാഗം വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ പന്തളം കൊട്ടാരത്തിന്റെ സെറ്റാണ് ഗാനചിത്രീകരണത്തിനായി ഉപയോഗിച്ചത്. മകരപ്പൊന്നിന്റെ പോസ്റ്റർ റിലീസ് ചെയ്തത് നടൻ പത്‌മശ്രീ മധുവാണ്.

നിർമ്മാണം : സുനിൽ കുമാർ അനിൽ ശ്രീരാഗം, സഹ സംവിധാനം : ഗിരീശൻ ചാക്ക, മുഖ്യ സംവിധാന സഹായി : സുധീഷ് നന്ദനം, എഡിറ്റിംഗ് : അമൽ ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ : ഗോപൻ ശാസ്തമംഗലം, പിആർഒ : അജയ് തുണ്ടത്തിൽ.