Fri Nov 13, 2026 12:02 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

വനം സംരക്ഷിക്കപ്പെടണം വന്യമൃഗങ്ങളും സംരഷിക്കപ്പെടണംഎന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം ലർക്ക്ട്രയിലർ പുറത്ത്

Entertainment July 8, 2026

വനം സംരക്ഷിക്കപ്പെടണം, വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷെ അതിനേക്കാൾ മുകളിൽ മറ്റൊരു ഉത്തരവാദിത്വം കൂടിയുണ്ട് , അതാണു ജനങ്ങൾ കാട്ടുമൃഗങ്ങൾക്കാണ് ഏറ്റവും വലിയ ക്രൂരതയെന്നാണ് ഞാൻ കരുതിയത്. എനിക്കു തെറ്റി പേടിക്കണ്ടത് ഇവരെയാണ് എം എ നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിലെ പ്രസക്‌തമായ ചില ഭാഗങ്ങളാണ് നാം കേട്ടത്. ഇതു ശ്രദ്ധിച്ചാൽ നമുക്കു മനസ്സിലാകുന്നത് വനവും, മൃഗങ്ങളുമൊക്കെ ചിത്രത്തിലെ നിർണ്ണായകമായ വിഷയങ്ങളാണന്നാണ്. കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ നാട്ടിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയമാണ് വന്യജീവിയാക്രമണം മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വന്യജീവിയാക്രമണം പെരുകി.

നിരവധി പ്പേൾ കൊല്ലപ്പെട്ടു…. വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായി… ഭരണാധികാരികൾ ഇതിനെ നേരിടാൻ ശക്തമായി ഇറങ്ങി എന്നിട്ടും പിന്നെയും ആവർത്തിക്കപ്പെടുന്നു. ഇവിടെ മറ്റൊരു വശം കൂടിയുണ്ട് … മനുഷ്യനേക്കാൾ വില വന്യമൃഗങ്ങൾക്കുണ്ടന്നുള്ളതാണ്…ഇതിനെയെല്ലാം കവചമാക്കി മുതലെടുപ്പു നടത്തുന്ന ഒരു വിഭാഗം… കാലികപ്രാധാന്യമുള്ളതും ശക്തമായ ജനകീയ വിഷയവും കൈയാര്യം ചെയ്യുന്ന ഈ ചിത്രം ഈ വിഷയങ്ങളെല്ലാം ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെടാനുള്ള ശ്രമത്തിലാണ്.ജൂലായ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുകയാണ് ഇദ ചിത്രംഅതിനു മുന്നോടിയായുള്ള പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഇദ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.മമ്മൂട്ടിക്കമ്പനിയാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്
വന്യമൃഗങ്ങളുമായുള്ള പോരാട്ടം .

മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ കഥയിൽ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ വിഷയം പ്രസക്തമായി നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമായി ഒരു സിനിമ വരികയാണ്. മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുകയാണ്’ലർക്ക്’ എന്ന ഈ ചിത്രം.കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കർ, നീതാ മനോജ്‌, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. പ്രദർശനത്തിനെത്തിക്കുന്നത് മാൻ മീഡിയയാണ്. കഥ, സംവിധാനം: എം.എ. നിഷാദ് തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്.