Fri Nov 13, 2026 12:02 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

പുതിയ ലുക്കുകളോടെതുടക്കം പോസ്റ്റർ എത്തിആഗസ്റ്റ് ഏഴിന് റിലീസ്

Entertainment July 3, 2026

ഇത്രയും അഭിനേതാക്കളെ അണിനിരത്തിയുള്ള ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ കൂടിയാണിത് . ആഗസ്റ്റ് ഏഴിന് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ടാണ് ചിത്രത്തിൻ്റെ പോസ്റ്റർ എത്തിയിരിക്കുന്നത്. . വിസ്മയാ മോഹൻലാലിൻ്റെ അരങ്ങേറ്റം കുറിച്ചു കൊണ്ടുള്ള ഈ ചിത്രം ഇൻഡ്യക്കകത്തും പുറത്തും വലിയ ജനശ്രദ്ധ നേടിയിരുന്നു മോഹൻലാലും കൂടിച്ചേർന്നുള്ള പോസ്റ്റർ ആരാധകരെ ഏറെ ആവേശത്തിമിർപ്പിലെത്തിച്ചിരിക്കുന്നു.

നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്.. ഒരു സാധാരണ കുടുംബ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നതെന്ന് വ്യക്തമാക്കും വിധത്തിലാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ആവീടും നായയുമെല്ലാം അതിൻ്റെ പ്രതീകങ്ങളായി കാണാം.. ചിത്രത്തിൽ ഈ നായക്കും ഏറെ പ്രാധാന്യം ഉണ്ടന്ന് വിശ്വസിക്കാം. ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ യാണ് ചിത്രത്തിൻ്റെ കഥാപുരോഗതിയെന്ന് മുമ്പ് പുറത്തുവിട്ട അപ്ഡേഷനുകളി ലൂടെ മനസ്സിലാക്കാൻ കഴിയും. ഒരു കുടുംബ ജീവിതം എങ്ങനെ സംഘർഷ ഭരിതമാകുമെന്നതാണ് സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് പ്രേഷകർക്കു കാട്ടിക്കൊടുക്കുവാൻ ശ്രമിക്കുന്നത്. ഓണത്തിന് മുന്നോടിയായി പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്‌റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.


വണ്ടിപ്പെരിയാർ കുട്ടിക്കാനം തൊടുപുഴ, കൊച്ചി എന്നിവിടങ്ങളി ലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.: ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് . ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം അഖിൽ ജോർജ്–ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ. മേക്കപ്പ് – ജിതേഷ് പൊയ്യ . കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ്c ഏബ്രഹാം. ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.