Thu Jun 25, 2026 11:51 pm
FLASH
X
booked.net

മറാത്തി ലാവണി നർത്തകിയുടെ വേഷത്തിൽ ശ്രദ്ധ കപൂർ; ‘ഈഥ’ ടീസർ

Entertainment June 25, 2026

ഛാവ’ സംവിധായകൻ ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന ‘ഈഥ’ സിനിമയുടെ ടീസർ പുറത്ത്. പ്രശസ്ത മറാത്തി ലാവണി നർത്തകി വിഥാബായ് നാരായൺഗാവൻകറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശ്രദ്ധാ കപൂർ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺദീപ് ഹൂഡ, അനന്ത് ജോഷി, മുഹമ്മദ് സീഷൻ അയൂബ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ആയിരക്കണക്കിന് ആളുകൾ ഒരു നാടോടി നൃത്തം കാണാൻ തടിച്ചുകൂടി നിൽക്കുന്ന രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. അവർ എല്ലാവരും ‘ഈഥ’ എന്ന നർത്തകിയെ വേദിയിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പശ്ചാത്തലത്തിൽ ഒരു ഗർഭിണിയുടെ പ്രസവവേദന കൊണ്ടുള്ള നിലവിളി കേൾക്കാം. തുടർന്ന്, പ്രസവ വേദനയിൽ അലറുന്ന ഈഥയെയും ടീസറിൽ കാണിക്കുന്നു. കഥയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ, അതീവ മനോഹരമായി നൃത്തം ചെയ്യുന്ന ശ്രദ്ധയുടെ ദൃശ്യങ്ങളാണ് ടീസറിലുള്ളത്.