Sun May 17, 2026 10:33 am
FLASH
X
booked.net

അനുഗ്രഹീതമായ ഒരു ദിവ്യസംഗമം നൽകി ഹരിവരാസനം ട്രസ്റ്റ് യോഗം പന്തളത്ത്

Kerala / News May 16, 2026

പന്തളം : 2026 മെയ് 15-ാം തീയതി, പുണ്യഭൂമിയായ പന്തളം ആറ്റുവ നാരായണീയ ആശ്രമം അങ്കണത്തിൽ ഹരിശരണാർത്ഥി ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി യുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ സത്സംഗവും ദൈവാനുഗ്രഹപൂർണ്ണമായ ആത്മീയ ചർച്ചകളും നടന്നു. ഈ പുണ്യവേളയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളുമായി ആത്മീയ-സാമൂഹിക സേവനങ്ങളുടെ ഭാവി ദിശയെക്കുറിച്ച് വിശാലമായ ചർച്ച നടന്നു. ഹരി ശരണാർത്ഥി ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരിയായി ആത്മീയ മാർഗ്ഗദർശനം നൽകുന്നത് ഈ മഹത്തായ പ്രവർത്തനങ്ങൾക്ക് ദൈവിക ശക്തിയും വിശ്വാസവും പകരുന്നു.

ട്രസ്റ്റ് ചെയർമാൻ പി. മോഹൻകുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ അനീഷ് തകടിയൽ, രാജേഷ് കെ. ആർ., റീജണൽ ഡയറക്ടർ ഉഷാ കൊട്ടാരക്കര , ശബരിമല മണിമണ്ഠപം ഗുരുതി കുറപ്പായ രതീഷ് അയ്യപ്പ കുറുപ്പ്എന്നിവർ ഭക്തിപൂർവ്വം പങ്കെടുത്തു. ദൈവനിശ്ചയമായ ഒരു മഹത്തായ കൂട്ടായ്മ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ഉം നാരായണീയ ആശ്രമം ഉം സംയുക്തമായി ആത്മീയ സേവനവും സാമൂഹിക സേവനവും ഏകീകരിച്ച് മുന്നോട്ട് പോകുവാൻ തീരുമാനിച്ചു. ഭക്തിയും സേവനവും ഈ രണ്ട് മഹത്തായ പ്രവാഹങ്ങൾ ഒന്നിക്കുമ്പോൾ, പ്രാർത്ഥന പ്രവർത്തിയായി മാറുകയും സേവനം സാദ്ധനയായി ഉയരുകയും ചെയ്യും. ഭക്തിയും സേവനവും കൈകോർക്കുന്ന ദൗത്യംഇത് ഒരു സാധാരണ സംഘടനാ അല്ലെന്നും , ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ അയ്യപ്പസ്വാമിയുടെയും കൃപയാൽ രൂപംകൊള്ളുന്ന ദൈവിക ദൗത്യമാണെന്ന് ഹരി ശരണാർത്ഥി അഭിപ്രായപ്പെട്ടു.

പുണ്യസംഗമത്തിനും, ഭഗവൽഭക്ത ഭോജനത്തിനുശേഷം എല്ലാവരും പന്തളം കൊട്ടാരം സന്ദർശിച്ച് ദീപ വർമ്മ തമ്പുരാട്ടി യെ ദർശിച്ചു. തമ്പുരാട്ടി ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ എല്ലാ സൽപ്രവർത്തനങ്ങൾക്കും പന്തളം കൊട്ടാരത്തിന്റെ അനുഗ്രഹവും പൂർണ്ണ പിന്തുണയും എന്നും ഉണ്ടായിരിക്കുമെന്നും സ്നേഹപൂർവ്വം ഉറപ്പുനൽകി. ഈ വാക്കുകൾ ഏവർക്കും വലിയ ആത്മവിശ്വാസവും ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യവുമായി. ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ അയ്യപ്പസ്വാമിയുടേയും അനന്തകൃപയാൽ ഈ വിശുദ്ധ കൂട്ടായ്മ വിശ്വമോഹനമായുള്ള എല്ലാ ഭക്തരിലേക്കും കരുതലിന്റെയും കരുണയുടെയും ആശ്രയകേന്ദ്രമായി വളരട്ടെ. “നാരായണീയ ഭക്തിയും ഹരിവരാസന സേവയും”“പ്രാർത്ഥനയിൽ നിന്ന് പ്രവർത്തിയിലേക്ക്” “സേവയിലൂടെ ദൈവസാന്നിധ്യത്തിലേക്ക്” വളരട്ടെയെന്നും ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.മോഹൻകുമാ പറഞ്ഞു.