Sun Sep 20, 2026 12:10 pm
FLASH
X

ജലവിതരണം മുടങ്ങും

HOME / Kerala May 16, 2026

തിരുവനന്തപുരം: വാട്ടർ അതോറിറ്റി വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷനു കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണശാലയിൽ അടിയന്തര ശുചീകരണം നടത്തുന്നതിനാൽ മേയ് 19 ചൊവ്വാഴ്ച രാവിലെ ആറുമണി മുതൽ മേയ് 20 ബുധൻ രാവിലെ ആറുമണി വരെ കഴക്കൂട്ടം, വെങ്ങാനൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെട്ട വിഴിഞ്ഞം, ഹാർബർ, കോവളം, വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ, കോട്ടപ്പുറം, തിരുവനന്തപുരം എന്നീ വാർഡുകളിലും സമീപ പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.