Sat Nov 07, 2026 11:21 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

HOME / Kerala May 8, 2026

തിരുവനന്തപുരം : കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പാലക്കാട് സ്വദേശി അൻഷിത (24)യാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേ​ഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അൻഷിത, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കറാണ്. നിതീഷ് എന്നയാളുടെ കാറിലിടിച്ചാണ് അപകടമുണ്ടാക്കിയ കാര്‍ നിന്നത്. അമിതവേഗതയിൽ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറുകയും പിന്നീട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്ക് ഗുരുതരപരിക്കാണെന്നും നാട്ടുകാര്‍ പറയുന്നു. ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കും ഒരു കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.