Sat Nov 07, 2026 11:21 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

ഗുരുപരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമാണ് ശ്രീകരുണാകര ഗുരു – വി.മുരളീധരന്‍ എം.എല്‍.എ

HOME / Kerala May 7, 2026

തിരുവനന്തപുരം / പോത്തന്‍കോട് : ഗുരുപരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമാണ് ശ്രീകരുണാകര ഗുരുവെന്ന് എം.എല്‍.എ. ആയതിനുശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയായ ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിര്‍ദിനം സാംസ്കാരിക സമ്മേളന വേദിയില്‍ വി.മുരളീധരന്‍. തുടര്‍ന്ന് വരുന്നു നാളുകളില്‍ നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ശ്രമം തങ്ങളുടെ ഭാഗത്തുനിന്ന് നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു. സനാതന ധര്‍മ്മം കാലോചിതമായ സന്ദേശത്തിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രീകരുണാകര ഗുരു ശ്രമിച്ചുവെന്നും ഗുരു എന്നാല്‍ ആചാര്യന്‍ എന്നാണെന്നും അവര്‍ നമ്മെ പഠിപ്പിക്കുകയല്ല അവരുടെ കയ്യിലുള്ളത് പകര്‍ന്നു തരികയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു, ഇന്നത്തെ കാലത്ത് ധര്‍മ്മ അധര്‍മ്മങ്ങളെക്കുറിച്ച് ആളുകള്‍ക്ക് വിവേചന ബുദ്ധിയുണ്ടെങ്കില്‍ക്കൂടിയും ധര്‍മ്മം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരവസ്ഥ സംജാതമാകുന്നു.

അത് കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. അത് തിരിച്ചറിഞ്ഞുകൊണ്ട് കാലാനുസൃതമായി പ്രവര്‍ത്തിക്കുകയാണ് ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും കരുണാകരഗുരുവും ഒക്കെ ചെയ്തതെന്നും വി.മുരളീധരന്‍ പറഞ്ഞു. ചടങ്ങില്‍ ആയുര്‍വേദ പോസ്റ്റ് ഗ്രാജുവേഷനില്‍ ജനറല്‍ മെഡിസിനില്‍ റാങ്ക് കരസ്ഥമാക്കിയ ഡോ.ഡി.വിദ്യയെ ആദരിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി ഇന്റലക്ച്വല്‍ സെല്‍ കോ. കണ്‍വീനര്‍ യുവരാജ് ഗോകുല്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ നസീജാ ബീവി എസ്., മെമ്പര്‍ ഉഷ ബി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിജി എസ്., മാണിക്കല്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ ആര്‍.സഹീറത്ത് ബീവി, ടി.മണികണ്ഠന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ശാന്തിഗിരി ആര്‍ട്സ് & കള്‍ച്ചര്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതവും ശാന്തിഗിരി ബങ്കലൂരു റീജ്യണ്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി കൃതജഞതയും രേഖപ്പെടുത്തി.