Sat Nov 07, 2026 11:31 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവം; സിസിടിവി ദൃശ്യം പുറത്ത്

HOME / Kerala May 2, 2026

തിരുവനന്തപുരം: തിരുവനന്തപുരത്ത് 108 ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യം പുറത്ത്. ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷബാധ എന്നാണ് സംശയം. ഫയർ എസ്റ്റിഗ്യുഷർ ഉപയോഗിച്ച് ആംബുലൻസ് ചില്ലുകൾ തകര്‍ത്താണ് രോഗി ഇറങ്ങി ഓടിയത്.പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പുലർച്ചെ നാലരയോട് കൂടിയാണ് 108ൽ ബന്ധുക്കൾ വിവരം അറിയിക്കുന്നത്. തുടർന്ന് അഞ്ചുമണിയോടെ 108 ആംബുലൻസ് നെയ്യാറ്റിൻകരയിൽ നിന്നും രാജേന്ദ്രനുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. യാത്രാ മധ്യേ ഉടനീളം രോഗി ആംബുലൻസിൽ ഉള്ള ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.


ഇതേത്തുടർന്ന് ഈഞ്ചക്കൽ എത്തിയപ്പോൾ 108 ആംബുലൻസിലെ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ വന്ന ബന്ധുക്കളെ വിവരമറിയിക്കുന്നതിന് വേണ്ടി വാഹനം നിർത്തിയപ്പോൾ, ആംബുലൻസിന്റെ ചില്ലുകൾ എസ്റ്റിഗ്യുഷർ ഉപയോഗിച്ച് തകർത്തു. പിന്നാലെ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ഇറങ്ങി ഓടുകയുമായിരുന്നു. പിന്നാലെ വന്ന രവീന്ദ്രന്റെ ബന്ധുക്കൾ തടയാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായതിനാൽ സാധിച്ചില്ല. രോഗത്തിൻറെ വിഭ്രാന്തിയിൽ ഓടുന്നതിനിടയിൽ ദേശീയപാതയുടെ പണി നടക്കുന്ന ഓടയ്ക്ക് അടുത്തുള്ള കിടങ്ങിൽ വീഴുകയായിരുന്നു. മരിച്ച നിലയിലാണ് കിടങ്ങിൽ നിന്നും രവീന്ദ്രനെ കണ്ടെത്തുന്നത്.

രവീന്ദ്രൻ നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന വ്യക്തിയായിരുന്നു. ഇതിനിടയിൽ നായ്ക്കളിൽ നിന്ന് പോറലോ കടിയോ ഏറ്റിരിക്കാം എന്നാണ് പ്രാഥമിക സംശയം. എന്നാൽ ഇത് സംബന്ധിച്ച് ആരെയും രവീന്ദ്രൻ ഒന്നും അറിയിച്ചിരുന്നില്ല. ഒരാഴ്ച മുൻപ് ചില അസ്വസ്ഥതകൾ ഉണ്ടായ പശ്ചാത്തലത്തിൽ പ്രദേശത്തെ ആയുർവേദ ആശുപത്രിയിലും ചികിത്സ നടത്തിയിരുന്നു. വട്ടവിള ജംഗ്ഷനിൽ വച്ചും വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചു.