Sat Apr 25, 2026 6:21 pm
FLASH
X
booked.net

അനധികൃതമായി ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടി

Kerala / News April 25, 2026

നിരോധിത വലകൾ ഉപയോഗിച്ച് ചെ​റു​മ​ത്സ്യ​ങ്ങ​ൾ പിടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെന്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. 17 സെ​ന്റീ​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള 4,2O0 കിലോ ഉലുവാച്ചി ഇനത്തിൽപ്പെട്ട മ​ത്സ്യ​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. എറണാകുളത്തെ ആമ്പല്ലൂർ കാഞ്ഞിരമറ്റം ദേശത്ത് കാത്തുള്ളിപ്പറമ്പിൽ രാകേഷിന്റെ ഐ.ആർ.ആർ-3 ബോ​ട്ടാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ജി​ല്ല​യി​ലെ തീ​ര​ക്ക​ട​ലി​ലും അ​ഴി​മു​ഖ​ങ്ങ​ളി​ലും വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ന്റിങ് സെന്ററു​ക​ളി​ലും അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ കെ.പി ഗ്രേസിയുടെ നേതൃത്വത്തിൽ ന​ട​ത്തി​യ പ്ര​ത്യേ​ക കോ​മ്പി​ങ് ഓ​പ​റേ​ഷ​ന്റെ ഭാ​ഗ​മാ​യാ​ണ് ബോട്ട് പി​ടി​ച്ചെ​ടു​ത്ത​ത്.

ബോട്ടിന് ജി​ല്ല ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ തു​ട​ർന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് രണ്ടര ലക്ഷം രൂപ പി​ഴ ഈ​ടാ​ക്കി. ഉപയോഗ യോഗ്യമായ മത്സ്യം അഴീക്കോട് ഫിഷ് ലാന്റിങ്ങ് സെന്ററിൽ പരസ്യലേലം ചെയ്ത് ലഭിച്ച 2,74,950 രൂപ ട്രഷറിയിൽ അടക്കുകയും ചെയ്തു. മിനിമം ലീഗൽ സൈസ് ഇല്ലാത്ത ഉലുവാച്ചി മത്സ്യം ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ പുറം​ക​ട​ലി​ൽ ഒഴുക്കി. ഭക്ഷ്യയോഗ്യമായ അമ്പത്തിയെട്ട് ഇനം കടൽ മത്സ്യങ്ങളെ നിയമ വിധേയമായ വലിപ്പത്തിന് താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.

ചേറ്റുവ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി മോൾ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആന്റ് വി​ജി​ല​ൻ​സ് വി​ങ് ഓ​ഫി​സ​ർ​മാ​രായ വി.എൻ പ്രശാന്ത്കുമാർ, ഇ.​ആ​ർ ഷി​നി​ൽ​കു​മാ​ർ, വി.​എം ഷൈ​ബു, മെക്കാനിക്കുമാരായ കെ.കെ കൃഷണകുമാർ, മനോജ്, സീ ​റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ ഫസൽ, പ്രസാദ്, കൃഷ്ണ പ്രസാദ്, സിജീഷ്, നിഷാദ് എ​ന്നി​വ​രാ​ണ് പ്ര​ത്യേക പ​ട്രോ​ളി​ങ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​രം അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന രീ​തി അവ​ലം​ബി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീക​രി​ക്കു​മെ​ന്നും വ​രും​ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെന്ററു​ക​ളി​ലും സ്പെ​ഷ​ൽ ടാ​സ്ക് സ്ക്വാഡു​ക​ളു​ടെ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. സി സീമ അ​റി​യി​ച്ചു.