Fri Apr 24, 2026 3:43 pm
FLASH
X
booked.net

കോഴിക്കോട് നഗരത്തിൽ തുടർച്ചയായ ദിവസങ്ങളിൽ രാസ ലഹരിവേട്ട; ചെറുവണ്ണൂർ മധുരാബസാറിൽ അഞ്ചുപേർ പിടിയിൽ

Kerala / News April 24, 2026

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ഡാൻസാഫ് സംഘത്തിൻ്റെ രാസ ലഹരിവേട്ട. 123 ഗ്രാമോള്ളം എം ഡി എം എ യുമായി ചെറുവണ്ണൂർ മധുരാബസാറിൽ അഞ്ചുപേർ പിടിയിൽ. ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതികൾ വലിയ അളവിൽ എം ‍ഡി എം എ എത്തിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നല്ലളം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് മധുര ബസാറിൽ രാത്രി 2 മണിയോടെയായിരുന്നു സംഭവം