Fri Apr 24, 2026 3:42 pm
FLASH
X
booked.net

യുവ ആപ്ദ മിത്ര പരിശീലനത്തിനു തുടക്കമായി

Kerala / News April 24, 2026

തിരുവനന്തപുരം: ദേശീയ-സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മേരാ യുവ ഭാരത് സംഘടനയുടെ സഹകരണത്തോടെ യുവ ആപ്ദ മിത്ര പദ്ധതിയുടെ ഭാഗമായി മേരാ യുവ ഭാരത് വോളന്റിയർമാർക്കായി സംഘടിപ്പിക്കുന്ന ദുരന്തനിവാരണ പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി.

യുവജനങ്ങളെ ദുരന്തനിവാരണ രംഗത്ത് സജ്ജരാക്കുന്നതിനായുള്ള “യുവ ആപ്ദ മിത്ര” പരിശീലന പരിപാടി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സിൽ ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ അനു കുമാരി ഉദ്ഘാടനം ചെയ്തു

ഏഴു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന രീതികൾ, ദുരന്തനിവാരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ, ദുരന്തമുഖങ്ങളിലെ പ്രവർത്തനങ്ങൾ, അടിസ്ഥാന പ്രഥമ ശുശ്രൂഷയും തിരച്ചിലും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ പാമ്പ് കടി പ്രതിരോധവും മുൻകരുതലും അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ വിദ്യാർഥികൾക്ക് ശാസ്ത്രീയ പരിശീലനവും അവബോധവും നൽകും. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ, ഐ.ഡി. കാർഡുകൾ, യൂണിഫോം, എമർജൻസി കിറ്റുകൾ എന്നിവയും നൽകും.

മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ അനിൽ കുമാർ എം,. ജില്ലാ ഹസാർഡ് അനലിസ്റ്റ് ദേവിക ബി എസ്,മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സുഹാസ് എൻ . ആപ്ദ മിത്ര മാസ്റ്റർ ട്രെയിനർ ആരവ് അമൽ എസ് കുമാർ എന്നിവർ പങ്കെടുത്തു.