Fri Apr 24, 2026 3:42 pm
FLASH
X
booked.net

ഇ​ന്ത്യ​യ്ക്ക് ‌ആ​ശ്വാ​സ​മാ​യി ഫ്രാ​ൻ​സ്; ‌ഇ​നി ട്രാ​ൻ​സി​റ്റ് വീസ വേ​ണ്ട

News / World April 24, 2026

ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സ​ക​ര​മാ​യ തീ​രു​മാ​ന​വു​മാ​യി ഫ്രാ​ൻ​സ്. ഇ​ന്ത്യ​ക്കാ​ർ​ക്ക് ട്രാ​ൻ​സി​റ്റ് വീസ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഫ്രാ​ൻ​സി​ന്‍റെ സു​പ്ര​ധാ​ന തീ​രു​മാ​നം. ഫ്ര​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി യാ​ത്ര ന​ട​ത്തു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി മു​ത​ൽ ട്രാ​ൻ​സി​റ്റ് ആ​വ​ശ്യ​മി​ല്ല. നേ​ര​ത്തെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​പ്പോ​ൾ ഫ്രാ​ൻ​സ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഫ്ര​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് വീസ ര​ഹി​ത യാ​ത്രാ സൗ​ക​ര്യ​മാ​ണ് ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കു​ക. ഫ്രാ​ൻ​സി​ന്‍റെ സു​പ്ര​ധാ​ന തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണി​ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഗു​ണ​മാ​കു​ന്ന​താ​ണ് തീ​രു​മാ​ന​മെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.