Sun Nov 08, 2026 12:07 am
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

മെഡിസെപ്പിലെ ഡേറ്റാ മോഷണം ആസൂത്രിതം -എ.പി അനിൽകുമാർഎം.എൽഎ

HOME / Kerala April 24, 2026

പിണറായി 1 സർക്കാരിൻ്റെ ഡേറ്റ മോഷണത്തിൻ്റെ അവസാനത്തെ തെളിവായി മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി മാറിയിരിക്കുകയാണെന്നും ഓറിയൻ്റൽ ഇൻഷ്വറൻസ് കമ്പനിക്ക് നൽകിയ കരാർ മറ്റ് രണ്ട് സ്വകാര്യ കമ്പനികൾക്ക് മറിച്ച് നൽകിയതിലൂടെ ആസൂത്രിതമായി 34 ലക്ഷത്തോളം ഗുണഭോക്താക്കളുടെ ഡേറ്റാ മോഷണം നത്തിയെന്നും എ.പി. അനിൽകുമാർ ആരോപിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഓറിയൻറൽ ഇൻഷുറൻസ് കമ്പനി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുഡിഎഫ് ഗവൺമെൻറ് അധികാരത്തിലെ ത്തിയാൽ വീഴ്ചകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പദ്ധതി ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണകരമായ തരത്തിൽ പൊളിച്ചെഴുതുമെന്നുംഅദ്ദേഹം പറഞ്ഞു. നിലവിലെ മെഡി സെപ് പദ്ധതി പെൻഷൻകാർക്കും ജീവനക്കാർക്കും ഗുണകരമല്ല. ചികിത്സാ ഇനത്തിൽ ചിലവാകുന്ന തുകയുടെ പത്തിലൊന്ന് പോലും ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ല. ഓറിയന്റൽ ഇൻഷുറൻസ് കമ്പിനി തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാർവൻകിട അശുപത്രി ലോബികൾ എന്നിവരുമായി സർക്കാർ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന പ്രസിഡൻറ് എ.എം. ജാഫർഖാൻ അധ്യക്ഷ വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ പി സുനിൽ, വൈസ് പ്രസിഡൻറ് കെ. പ്രദീപൻ, സെക്രട്ടറിമാരായ എം.എസ്.അജിത് കുമാർ,സി.ഷാജി,ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാരായ എസ് സതീഷ് കുമാർ , റ്റി.എസ് നിസാം, ശ്രീജിത്ത് നഗരൂർ ,എ. ആർ.അജിത് എന്നിവർ സംസാരിച്ചു.