Sat Nov 07, 2026 11:57 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

എസ് എ ടിയ്ക്ക് പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ

HOME / Kerala April 22, 2026

ലഭ്യമാക്കിയത് 14 ലക്ഷം രൂപ ചെലവഴിച്ച് കെ എസ് എഫ് ഇ

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിലേയ്ക്ക് കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസിൻ്റെ ( കെ എസ് എഫ് ഇ ) സി എസ് ആർ ഫണ്ടു വഴി പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ വാങ്ങി നൽകി. ചൊവ്വാഴ്ച ഗൈനക് ലക്ചർ ഹാളിൽ നടന്ന ചടങ്ങിൽ കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ അൾട്രാസൗണ്ട് സ്കാനറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി കെ ജബ്ബാർ അധ്യക്ഷനായി. ഗൈനക് വിഭാഗത്തിൻ്റെ ഉപഹാരം വകുപ്പുമേധാവി ഡോ സുജമോൾ ജേക്കബ് കെ വരദരാജനു കൈമാറി.


വൈസ് പ്രിൻസിപ്പൽ ഡോ പി ബിന്ദു, സൂപ്രണ്ട് ഇൻ ചാർജ് ഡോ അജിത്ത്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ സുജമോൾ ജേക്കബ്, ആർ എം ഒ ഡോ കല, ഡോ ഷെർമിൻ നസ്രിൻ, എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ യു സുഭാഷ് എന്നിവർ സംസാരിച്ചു. മദർ ഇൻ്റൻസിവ് ട്രീറ്റ്മെൻ്റ് യൂണിറ്റിലാണ് പുതിയ മെഷീൻ സ്ഥാപിച്ചത്. 14 ലക്ഷം രൂപ ചെലവഴിച്ചാണ് കെ എസ് എഫ് ഇ നൂതന സംവിധാനത്തോടെയുള്ള അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ എസ് എ ടിക്ക് വാങ്ങി നൽകിയത്. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം നിത്യേന വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ഒരു അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ കൂടി ലഭ്യമായതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൃത്യതയാർന്ന രോഗ നിർണയം നടത്താൻ ഡോക്ടർമാർക്ക് സഹായകമാകും.