Mon Sep 21, 2026 4:48 pm
FLASH
X

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗി ജീവനക്കാരൻ്റെ തലയടിച്ച് പൊട്ടിച്ചു

HOME / Kerala April 21, 2026

കൊല്ലം: ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗി ജീവനക്കാരൻ്റെ തലയടിച്ച് പൊട്ടിച്ചു. നഴ്‌സിംഗ് അസിസ്റ്റൻ്റായ സുരേഷിനെയാണ് 65 കാരൻ ആക്രമിച്ചത്. രാവിലെ ഐസിയുവിൽ വെച്ചായിരുന്നു സംഭവം. രോഗികളെ പരിചരിക്കാനായി എത്തിയ സുരേഷിനെ വയോധികൻ പിന്നിലൂടെ എത്തി അടിക്കുകയായിരുന്നു. ചികിത്സാ മുറിയിൽ ഉണ്ടായിരുന്ന സ്റ്റാൻഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. സുരേഷിന്‍റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു. ശ്വാസതടസത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു വയോധികൻ. ആക്രമിച്ചയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്