Sun Nov 08, 2026 3:37 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

“തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ, സൗജന്യ സിലിണ്ടർ”; പ്രകടന പത്രികയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ടിവികെ

HOME / National April 17, 2026

ചെന്നൈ: വമ്പൻ പ്രഖ്യാപനവുമായി ടിവികെ പ്രകടന പത്രിക. ഒരു കുടുംബത്തിന് വർഷം ആറ് സൗജന്യ സിലിണ്ടറുകൾ, 20 ലക്ഷം വരെ പലിശ രഹിത വിദ്യാഭ്യാസ വായ്പ തുടങ്ങിയവയാണ് പ്രകടനപത്രികയിലുള്ളത്. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നാണ് വാഗ്ദാനം. അറുപത് വയസിന് താഴെയുള്ള ഗൃഹനാഥന് പ്രതിമാസം 2500 രൂപ, അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിലവസരം തുടങ്ങിയവയും വിജയ് ഉറപ്പ് നൽകി. ഇതിന് പുറമെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും വിജയ് വാഗ്ദാനം ചെയ്തു.അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ വായ്പകൾ പൂർണമായും എഴുതി തള്ളുമെന്നും വധുവിന് പട്ടുസാരിയും ഒരു പവൻ സ്വർണവും നൽകുമെന്നും വാഗ്ദാനം ചെയ്തു. ജനങ്ങളെ വഞ്ചിക്കില്ലെന്നും ലഹരിമുക്ത തമിഴ്നാടാണ് ലക്ഷ്യമെന്നും വിജയ് പറഞ്ഞു