Sun Nov 08, 2026 3:45 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

ആർട്ടിമിസ് 2 ഭൂമിയിലിറങ്ങി

GLOBAL / HOME April 11, 2026

4 യാത്രികർ അടങ്ങുന്ന ഓറിയൺ പേടകം ഇന്ത്യൻ സമയം പുലർച്ചെ 5.37നാണ് യുഎസിലെ കലിഫോർണിയയ്ക്കു സമീപം പസിഫിക് സമുദ്രത്തിലിറങ്ങിയത്. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും വലിയ കുതിപ്പിന്റെ ശുഭസമാപ്തിയാണിത്. യുഎസിൽനിന്നുള്ള റീഡ് വൈസ്മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കുക്ക്, കാനഡക്കാരൻ ജെറമി ഹാൻസൻ എന്നിവരാണു തിരികെയെത്തിയത്. അരനൂറ്റാണ്ടിനിപ്പുറം മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ദൗത്യമെന്ന പെരുമനേടിയാണ് ആർട്ടിമിസ് 2 ഭൂമിയിലിറങ്ങിയത് . യുഎസ് നാവിക സേനയും റസ്ക്യൂ ടീമും പേടകത്തിനടുത്തെത്തി. യുഎസ്എസ് ജോൺ പി. മർത്ത എന്ന റെസ്ക്യൂ കപ്പലാണ് പേടകം വീണ്ടെടുക്കാനെത്തിയത്. യാത്രികരെ പേടകത്തിൽനിന്ന് കപ്പിലേക്കു മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു