Sun Nov 08, 2026 3:45 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

Latest News April 5, 2026

ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ നിന്ന് കാണാതായ മലയാളി ശരണ്യയെ കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ശരണ്യയെ ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. തടിയന്‍ഡമോള്‍ മലയുടെ താഴ്‌വാരത്തില്‍ നിന്ന് തന്നെയാണ് ശരണ്യയെ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയടക്കം ക്യാമ്പ് ചെയ്യുന്ന സ്ഥലത്തേയ്ക്ക് ശരണ്യയെ എത്തിക്കും.

കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു. ശരണ്യയെ കണ്ടെത്തുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. ശരണ്യക്കായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടൽ നടത്തിയിരുന്നു.