Sat Nov 07, 2026 11:45 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് (അവകാശ സംരക്ഷണം) ഭേദഗതി ബില്‍-2026 പാസ്സാക്കി ലോക്‌സഭ

HOME / Web Desk March 25, 2026

പ്രതിപക്ഷത്തിന്റെയും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെയും പ്രതിഷേധങ്ങളെ അവഗണിച്ചാണ് ബില്‍ പാസ്സാക്കിയത്. 2019ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് നിര്‍ദിഷ്ട ബില്‍. സ്വയം തിരിച്ചറിയുന്ന ലിംഗഭേദത്തിന് (self-perceived gender identity) പകരം മെഡിക്കല്‍ ബോര്‍ഡ്/സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ജില്ലാ മജിസ്ട്രേറ്റ് വഴി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയാണ് കൊണ്ടുവരുന്നത്.

ബില്ലിലെ പ്രധാന മാറ്റങ്ങള്‍: മെഡിക്കല്‍ പരിശോധന നിര്‍ബന്ധം: സ്വന്തമായി ലിംഗം തിരിച്ചറിയുന്നതിന് പകരം, മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനക്കു ശേഷം മാത്രമേ ട്രാന്‍സ്ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. നിര്‍വചനത്തിലെ മാറ്റം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ നിര്‍വചനം ജൈവശാസ്ത്രപരമായ സൂചകങ്ങള്‍ (biological/physiological markers) അല്ലെങ്കില്‍ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം അടിസ്ഥാനമാക്കിയുള്ളതാക്കി.

ശിക്ഷാ നടപടികള്‍: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക്, പ്രത്യേകിച്ച്‌ അവരെ നിര്‍ബന്ധിതമായി മാറ്റുന്നവര്‍ക്ക്, 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. ബ്യൂറോക്രാറ്റിക് നിയന്ത്രണം: 2019-ലെ നിയമത്തിലുണ്ടായിരുന്ന സ്വയം തിരിച്ചറിയല്‍ അവകാശം റദ്ദാക്കി, സര്‍ട്ടിഫിക്കറ്റ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി.