Sun Mar 22, 2026 8:54 am
FLASH
X
booked.net

റെയില്‍വെയുടെ ഈസ്റ്റ് സമ്മര്‍ സ്‌പെഷ്യല്‍ ടൂര്‍ ട്രെയിന്‍

Life March 21, 2026

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രയിനു കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയിലും ടൂര്‍ ടൈംസും ചേര്‍ന്ന് ഭൂട്ടാനിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും സമ്മര്‍ സ്‌പെഷല്‍ ടൂര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25ന് ആരംഭിക്കുന്ന 14 ദിവസം നീളുന്ന യാത്രയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഭൂട്ടാനിലെയും പധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഇതിനായി മൂന്നു പാക്കേജുകളാണുള്ളത്. ഗാങ്‌ടോക്, ഡാര്‍ജിലിംഗ് തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒന്നാമത്തെ പാക്കേജ്. രണ്ടാമത്തെ പാക്കേജ് ഗുവാഹത്തി, ഷില്ലോംഗ്, ചിറാപുഞ്ചി, മൗലിനോംഗ്, ഡൗകി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ളതാണ്. ഭൂട്ടാനിലെ തിമ്പു, പുനാഖ, പാറോ, ചെലെ ലാ പാസ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് മൂന്നാമത്തെ പാക്കേജ്. ഇന്‍ഷുറന്‍സ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകള്‍ കാണാന്‍ പോകുന്നതിനുള്ള വാഹനങ്ങള്‍, ഭക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ എന്നിവ ലഭിക്കും. രാത്രി താമസം, ലഗേജുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, എല്‍ടിസി, എല്‍എഫ്‌സി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. പാക്കേജ് നിരക്കുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കുമായി 7305858585 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ www.tourtimes.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.