പാറശ്ശാല:സി.എസ്.ഐ. അമരവിള ഇടവകയുടെ 2025 വര്‍ഷത്തെ ക്രിസ്തുമസ് ഫെസ്റ്റ് ഇന്നുമുതല്‍ ഞായറാഴ്ച വരെ നടക്കും. ദീപാലങ്കാരത്തിന്റ ഉത്ഘാടനം ഡിസ്ട്രിക്ട് ചെയര്‍മാന്‍ റവ. ജോണ്‍വില്യം നിര്‍വഹിച്ചു.ഇന്ന് വൈകുന്നേരം 6 .30ന് അമരവിള ഡിസ്ട്രിക്ട് ചെയര്‍മാന്‍ റവ. ജോണ്‍വില്യത്തിന്റ അധ്യക്ഷതയില്‍ നെയ്യാറ്റിന്‍കര രൂപത മുന്‍ ബിഷപ്പ് റൈറ്റ് റവ:ഡോ. വിന്‍സെന്റ് ശാമുവേല്‍ ഉദ്ഘാടനം ചെയ്യുന്നു.
എല്ലാദിവസവും വൈകുന്നേരം 6 .30 ന് പൊതുസമ്മേളനവും തുടര്‍ന്ന് വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ക്രിസ്മസിന്റെ ദീപക്കാഴ്ചകളും പുല്‍ക്കൂട് ക്രിസ്മസ് ട്രീ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആഘോഷ നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഓരോ ദിവസങ്ങളിലും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാ മേഖലകളിലെ പ്രമുഖര്‍ അതിഥികള്‍ ആയിരിക്കും.
ഓരോ ദിവസവും സംഘടനകളും സ്ഥാപനങ്ങളും ക്രമീകരിക്കുന്ന കലാപ്രകടനങ്ങളും ഉണ്ടായിരിക്കും.
23 ന് സി.എസ.്‌ഐ. ഇംഗ്ലീഷ് മീഡിയം സ്‌കൂളും,
24 ന് അമരവിള യൂത്ത് കോറസും,
25 ന് സിംഥണിയും,
26 ന് ചിലമ്പൊലി ഡാന്‍സ് അക്കാദമിയും,
27 ന്‌സണ്‍ഡേ സ്‌കൂളിലും സ്ത്രീജനസഖ്യവും,
28 ന് യുവജന സംഘടനയും ബാലജനസഖ്യവും പ്രോഗ്രാം അവതരിപ്പിക്കുന്നു.



