Thu Nov 12, 2026 11:24 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നത് ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ

HOME / Kerala December 17, 2025

തിരുവനന്തപുരം: 65 വയസിന് മുകളിലുള്ളവർക്കായി സാമൂഹിക സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന ആരോഗ്യ സാമൂഹിക സുരക്ഷാ പദ്ധതിയായ വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നത് ഉചിതമായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.ഗുണഭോക്താക്കളുടെ പ്രായം 65ൽ നിന്നും 60 വയസായി കുറയ്ക്കണമെന്ന ആവശ്യത്തിൽ സർക്കാർ അനുഭാവപൂർവ്വം പരിശോധിച്ച് തീരുമാനമെടുക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

വയോമിത്രം പദ്ധതി ഇപ്പോൾ 91 നഗരസഭാ പ്രദേശങ്ങളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് നടപ്പിലാക്കുന്നത്. വയോമിത്രം പദ്ധതിയുടെ ഒരു യൂണിറ്റിന് ഒരു വർഷത്തെ ചെലവ് 30 ലക്ഷം രൂപയാണെന്ന് സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. വയോമിത്രം പദ്ധതിയുടെ നിലവിലെ ബജറ്റ് വിഹിതം പദ്ധതി പ്രവർത്തനത്തിന് അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.തിരുവനന്തപുരം നഗരസഭയിൽ 48 വാർഡുകളിൽ വയോമിത്രം സേവനം ലഭിക്കുന്നുണ്ട്. ഇതിനായി ബജറ്റ് വിഹിതത്തിന് പുറമേ നഗരസഭ 50,00,000 രൂപ നൽകുന്നുണ്ട്. നിലവിൽ 2 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ 2 യൂണിറ്റുകൾ കൂടി ആരംഭിച്ചാൽ എല്ലാ വാർഡുകളിലും സേവനം നൽകാം. എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ യൂണിറ്റുകൾ ആരംഭിക്കാനാവില്ല.

നിലവിൽ 15 ദിവസത്തിലൊരിക്കൽ നടക്കുന്ന വയോമിത്രം ക്യാമ്പ് മാസത്തിൽ ഒന്ന് എന്ന രീതിയിലാക്കിയാൽ തിരുവനന്തപുരം നഗരസഭയിലെ മുഴുവൻ വാർഡുകളിലും പദ്ധതി വ്യാപിപ്പിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.സംസ്ഥാന വയോജന കൗൺസിൽ അംഗം എം. വിജയകുമാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.