കോയമ്പത്തൂർ : ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് കോയമ്പത്തൂർ യൂണിറ്റിലെയും കേരളത്തിലെ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനവും കോയമ്പത്തൂർ വെച്ച് നടന്നു .ഈ ക്യാമ്പയിൻ ഉദ്ഘാടനം ഹരിവരാസനം രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ കൊച്ചുമകനും ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ പി. മോഹൻകുമാർ നിർവ്വഹിച്ചു .കോയകോയമ്പത്തൂർ ആർഎസ്എസ് പുരം സേവാ ട്രസ്റ്റ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ അരവിന്ദാക്ഷൻ ഗുരുസ്വാമി യുടെ നേതൃത്വത്തിൽ -കൃഷ്ണൻകുട്ടി ,രാംരാജ്, ഹരിഹരസുബ്രഹ്മണി ,കുമാർ അമ്പുപ്രിയൻ, മഹേശ്വരൻ , രജിത , കോമള അരവിന്ദാക്ഷൻ , തമിഴ് സെൽവൻ, രാജേന്ദ്രൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കോയമ്പത്തൂരിലെ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആദ്യ യോഗത്തിൽ ശബരിമല മകരവിളക്കു ദിനമായ ജനുവരി 14-2025 ന് മകരവിളക്ക് സമയം എല്ലാ ഭവനങ്ങളിലും മകരജ്യോതി തെളിക്കുക എന്ന മഹത്കർമ്മത്തിന് തുടക്കം കുറിക്കണമെന്നും ഹരിവരാസന മകരജ്യോതി എന്ന പേരിൽ ആ ദിവ്യ ഐശ്വര്യ പ്രഭ എല്ലാ ഭവനങ്ങളിലും എത്തണമെന്നും ആവശ്യപ്പെട്ടു.ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ അനീഷ് തകിടിയിൽ, രാജേഷ് കെ ആർ എന്നിവർ സംബന്ധിച്ചു.
രാജ്യമാകെ വ്യാപിച്ചു ക്കൊണ്ടിരിക്കുന്ന ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിനെ ഒറ്റ കുടക്കീഴിൽ കൊണ്ടു വരുന്നതിനും കൂട്ടായ പരിശ്രമങ്ങൾക്കും ഇത്തരത്തിലുള്ള യൂണിറ്റുകൾ ഉപകാരപ്രദം ആണെന്ന് പി മോഹൻകുമാർ അഭിപ്രായപ്പെട്ടു. രാവിലെ 10 മണിക്ക് ശരണം വിളിയോടുകൂടിയാണ് ആരംഭിച്ചത്. പാലക്കാട് വായില്ല്യാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാടായ സന്ദീപ് ഗുപ്തയ്ക്ക് കേരളത്തിലെ ആദ്യ അംഗത്വവും റീജണൽ ഡയറക്ടർ (പാലക്കാട്) എന്ന ഐഡൻ്റിറ്റി കാർഡും ചടങ്ങിൽ വച്ച് ഗുരുസ്വാമിമാരായ അരവിന്ദാക്ഷൻരാംരാജ് എന്നിവർ ചേർന്ന് നൽകി.ഇത്തരത്തിലുള്ള ആത്മീയ ചടങ്ങുകളിൽ മനുഷ്യർക്ക് ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നതാണെന്ന് സന്ദീപ് ഗുപ്ത അഭിപ്രായപ്പെട്ടു. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത കോയമ്പത്തൂരിലെ മറ്റു പ്രമുഖരും. അവരുടെ അഭിപ്രായങ്ങൾ പങ്കു വച്ചു.



