Thu Nov 12, 2026 11:24 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

നടിയെ ആക്രമിച്ച കേസിലെ കോടതി വിധി വന്നതിന് പിന്നാലെ വിവാദങ്ങള്‍ നടക്കുന്നതിനിടെ ക്ഷേത്ര പരിപാടിയില്‍ നിന്ന് പിന്മാറി നടൻ ദിലീപ്.

HOME / Kerala December 15, 2025

എറണാകുളത്തപ്പൻ ക്ഷേത്രത്തില്‍ ഉദ്ഘാടന പരിപാടിയില്‍ ഉത്സവ കൂപ്പണ്‍ വിതരണം ഉദ്ഘാടനത്തില്‍ നിന്നാണ് നടൻ പിന്മാറിയത്. കാരണം വ്യക്തമല്ല. നാളെയാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്.എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ ദിലീപിനെ ക്ഷണിച്ചതിനെച്ചൊല്ലി വലിയ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. തുടർന്ന് ചടങ്ങ് മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചിരുന്നു. ജനുവരി 23ന് തുടങ്ങുന്ന ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ വിതരണോദ്ഘാടനവും നോട്ടീസ് പ്രകാശനവുമാണ് നാളെ വൈകിട്ട് ക്ഷേത്രാങ്കണത്തില്‍ നടക്കാനിരുന്നത്. ഈ ചടങ്ങില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റില്‍ നിന്ന് ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങാനാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. നടൻ അനൂപ് മേനോനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവന്നതോടെ സമിതിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. കൊച്ചിൻ ദേവസ്വം ബോർഡിലും ഭിന്നതയുമുണ്ടായി. സി.പി.എം, സി.പി.ഐ അംഗങ്ങള്‍ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് ചടങ്ങ് 17ലേക്ക് മാറ്റിയത്.