Wed Aug 05, 2026 9:03 am
FLASH
X

തങ്ക അങ്കി രഥഘോഷയാത്ര ഈ മാസം 23 ന്

HOME / Kerala December 10, 2025

പന്തളം : മണ്ഡല പൂജക്ക് സമാപനം കുറിച്ച് ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി രഥഘോഷയാത്ര ഈ മാസം 23 ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് 26ന് ഉച്ചക്ക് പമ്പയിൽ എത്തിച്ചേരും. പമ്പാഗണപതി ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിക്ക് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാരപൂർവ്വമുള്ള സ്വീകരണം നൽകും. തുടർന്ന് സന്നിധാനത്തേക്ക് തങ്ക അങ്കി ഘോഷയാത്ര ആനയിക്കപ്പെടും. പതിനെട്ടാം പടിക്ക് മുകളിൽ, കൊടിമരത്തിന് മുന്നിൽ വച്ച് ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും.ശേഷം തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 27ന് ഉച്ചക്ക് ആണ് മണ്ഡലപൂജ നടക്കുക.